CRIME

സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നത് കല്ലിനെ പോലും ദ്രവിപ്പിക്കുന്ന രാസവസ്തു ! മാന്നാറിലെ ശ്രീകലയുടെ കൊലപാതകത്തിൽ ഒരാൾ കൂടി പ്രതിയായേക്കും;അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന കലയുടെ മകന്റെ പ്രതികരണം വൈകാരികമാണെന്ന് പോലീസ്

മാന്നാറിലെ ശ്രീകലയുടെ കൊലപാതകത്തിൽ ഒരാൾ കൂടി പ്രതിയായേക്കുമെന്ന് വിവരം. ഇതാരാണെന്ന് അന്വേഷണസംഘം നിലവിൽ വ്യക്തമാക്കിയിട്ടില്ല. ടാങ്കിലെ മൃതദേഹാവശിഷ്ടത്തിൽ മാലയെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങളുടെ പരിശോധനയ്ക്ക് ഫൊറൻസിക്കിന്റെ പ്രത്യേക സംഘമെത്തി.

കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖഖപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരിക്കുകയാണ്‌. കൊലപാതകത്തിനു മുൻപ് കലയെ ഭർത്താവ് അനിൽ കാറിൽ കയറ്റിയത് എറണാകുളത്ത് നിന്നാണെന്നാണ് നിഗമനം. കാറിലുണ്ടായിരുന്നത് അനിൽ മാത്രമാണ്. മദ്യം നൽകി കലയെ ബോധരഹിതയാക്കിയ ശേഷമായിരുന്നു കൊലപാതകം. കാർ ഓടിച്ച പ്രമോദ് ഉൾപ്പെടെയുള്ളവർ കാറിൽ കയറിയത് കല ബോധരഹിതയായ ശേഷമാണ്. ഇസ്രയേലിൽ ജോലിക്കായി പോയിരിക്കുന്ന അനിലിനെ തിരികെയെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം കലയെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്ത സെപ്റ്റിക് ടാങ്കിൽ നിന്നും ഇനിയൊന്നും കിട്ടാൻ സാധ്യതയില്ലെന്ന് വേണ്ടി മൃതദേഹ അവശിഷ്ടങ്ങളെടുത്ത സോമൻ പറഞ്ഞു. കല്ലു പോലും ദ്രവിച്ചുപോകുന്ന രാസവസ്തു സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നു. അസ്ഥിയെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങളും ടാങ്കിൽനിന്നും ലഭിച്ചു. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ക്ലിപ്, ലോക്കറ്റ് എന്നിവയും ലഭിച്ചുവെന്നു സോമൻ പറഞ്ഞു.

അതേസമയം അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് കലയുടെ മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ മകന്റെ പ്രതികരണം വൈകാരികമാണെന്നാണ് പോലീസ് പറയുന്നത്.

Anandhu Ajitha

Recent Posts

തമിഴ്‌നാട്ടിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം ? ബിഎസ്‌പി സംസ്ഥാന പ്രസിഡന്റിനെ ആറം​ഗ സംഘം വെട്ടിക്കൊന്നു !

മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റിനെ ആറം​ഗസംഘം വെട്ടിക്കൊന്നു. കെ. ആംസ്ട്രോങ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ പെരമ്പൂരിലെ…

7 hours ago

തോൽവിയുടെ കാരണം സുനക്കല്ല മറിച്ച് കൺസർവേറ്റിവ് പാർട്ടിയാണ് |OTTAPRADAKSHINAM

മോദിയും സുനക്കും തമ്മിലുള്ള വ്യത്യാസം ഇതായിരുന്നു! ബ്രിട്ടനിലെ സാഹചര്യം പരിശോധിച്ചാൽ ഭാരതത്തിൽ മികച്ച ഭരണം #narendramodi #bjp #rishisunak #election…

7 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ! സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു ; കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ പതിന്നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 hours ago

എൽ ഡി എഫിന് കനത്ത തിരിച്ചടി !സിപിഐ മുന്നണി വിടുമോ ?

സിപിഎം തിരുത്തിയില്ലെങ്കിൽ ഇടത് മുന്നണി തകരും! സിപിഐ മുന്നണി വിടുമോ ? #cpm #congress #kerala #binoyviswam

8 hours ago

വി മുരളീധരൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ! പ്രകാശ് ജാവദേക്കർ തുടരും ; ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി ദേശീയ നേതൃത്വം

ദില്ലി : വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഇൻചാർജുമാരായി പുതിയ നേതാക്കൾക്ക് നിയമനം നൽകി ബിജെപി.…

9 hours ago

വീണ്ടും കൈയ്യൂക്ക് കാട്ടി സിഐടിയു ! മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരുടെ മർദ്ദനം ഭയന്ന് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക് !

മലപ്പുറം എടപ്പാളിൽ മർദ്ദിക്കാൻ പാഞ്ഞെടുത്ത സിഐടിയുക്കാരെ പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ നിർമ്മാണ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഇരുകാലുകളും…

9 hours ago