തമിഴ് നടന്‍ ചെല്ലാദുരൈ വിടവാങ്ങി

Actor Chelladurai

0
Actor Chelladurai

ചെന്നൈ: മുതിര്‍ന്ന തമിഴ് നടന്‍ ആര്‍ എസ് ജി ചെല്ലാദുരൈ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ചെന്നൈ പെരിയാര്‍ നഗറില്‍ വീട്ടിലെ കുളിമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു.

വിജയ് നായകനായ തെറി, ധനുഷ് നായകനായ മാരി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇടവക പള്ളിയിൽ നടക്കും. തമിഴ് ചലച്ചിത്രമേഖലയിലെ മികച്ച സഹനടന്മാരില്‍ ഒരാളായിരുന്നു ആര്‍എസ്ജി ചെല്ലദുരൈ.