Saturday, April 20, 2024
spot_img

മുസ്ലീമായി ജനിച്ച് വൈദിക ഋഷിയായിത്തീർന്ന സ്വാമി സത്യപതിജി സമാധിയായി

മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ശിഷ്യനും ദര്‍ശന്‍ യോഗ് മഹാവിദ്യാലയ്, വാനപ്രസ്ഥ സാധകാശ്രമം (റോജഡ്) എന്നിവയുടെ സ്ഥാപകനുമായ സ്വാമി സത്യപതിജി അന്തരിച്ചു. ഗുജറാത്തിലെ റോജഡിലെ വാനപ്രസ്ഥ സാധകാശ്രമത്തില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.

പതഞ്ജലിമുനിയുടെ അഷ്ടാംഗയോഗത്തിന്റെ യഥാസ്വരൂപത്തെ എങ്ങും പ്രചരിപ്പിക്കുക എന്നതായിരിന്നു അദ്ദേഹത്തിന്റെ ജീവിത ദൗത്യം. 1927ല്‍ ഹരിയാനയിലെ രോഹ്തക് ജില്ലയില്‍ ഒരു മുസ്ലീം കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 19 വയസ്സുവരെ യാതൊരു ഔപചാരിക വിദ്യാഭ്യാസവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. 1947ലെ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് നിരപരാധികള്‍ കൊലചെയ്യപ്പെട്ടതിന് സാക്ഷി ആയ അദ്ദേഹത്തിന് ലൗകികജീവിതത്തോട് വിരക്തി തോന്നുകയും സത്യാന്വേഷണത്തിനായി അദ്ദേഹം ശിഷ്ടകാലം നീക്കിവെക്കുകയും ചെയ്തു.

മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ സത്യാര്‍ഥപ്രകാശം വായിച്ച് മഹര്‍ഷിയുടെ കാഴ്ചപ്പാടുകളാല്‍ പ്രേരിതനായി അദ്ദേഹം സനാതനധര്‍മം സ്വീകരിച്ചു. തുടര്‍ന്ന് ഝജ്ജറിലെ ആര്‍ഷഗുരുകുലത്തില്‍നിന്നും സംസ്‌കൃതവ്യാകരണവും വൈദികഗ്രന്ഥങ്ങളും പഠിച്ചു.

വ്യാസമുനിയുടെ ഭാഷ്യത്തെ അവലംബിച്ചുകൊണ്ട് അദ്ദേഹം എഴുതിയ യോഗദര്‍ശനഭാഷ്യം ആര്യസാഹിത്യത്തിലെ മഹദ്ഗ്രന്ഥങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നതാണ്. യോഗ് മീമാംസാ, സരള്‍ യോഗ് സേ ഈശ്വര്‍സാക്ഷാത്കാര്‍ തുടങ്ങി വേറെയും ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

Related Articles

Latest Articles