India

പഞ്ചാബിൽ പ്രധാനമന്ത്രിയെ തടയുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച സിഖ് ഫോർ ജസ്റ്റിസ് തലവനെതിരെ ന്യൂയോർക്ക് പോലീസ് മേധാവിക്ക് പരാതി

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു റാലികൾ തടയുന്നവർക്ക് പത്തുലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ച ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ തലവൻ ഗുരുപത്വന്ത്‌ സിംഗ് പന്നുവിനെതിരെ അമേരിക്കയിലെ ന്യൂയോർക്ക് പോലീസ് മേധാവിക്ക് പരാതി. ദില്ലി അഭിഭാഷകനായ വിനീത് ജിൻഡാളാണ് പരാതി നൽകിയത്. പ്രധാനമന്ത്രിയെ തടയാനും റിപ്പബ്ലിക് ദിനാഘോഷങ്ങൾ തടസപ്പെടുത്താനും ആഹ്വാനം ചെയ്യുന്ന വീഡിയോ സിഖ് ഫോർ ജസ്റ്റിസ് സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം നൽകുക, ക്രിമിനൽ ഗൂഡാലോചന നടത്തുക, ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിക്കുക, പ്രധാനമന്ത്രിക്കും സുപ്രീം കോടതി ജഡ്ജിമാർക്കും എതിരെ വധഭീഷണി മുഴക്കുക എന്നീ വകുപ്പുകളിലാണ് പരാതി നൽകിയിരിക്കുന്നത്.

ഖാലിസ്ഥാനീ ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് പ്രധാനമന്ത്രിയെ തടയാനും റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ദേശീയപതാക മാറ്റാനും കലാപകാരികൾക്ക് ആഹ്വാനം നൽകുകയും വൻ തുക ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വൻ സുരക്ഷാ വീഴ്ച സൃഷ്ടിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം വഴിയിൽ തടഞ്ഞതിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായും പരാതിയിൽ പറയുന്നു. പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഭീകര ഗ്രൂപ്പായ സിഖ് ഫോർ ജസ്റ്റിസ് അമേരിക്കയിൽ നിന്നാണ് പ്രവർത്തിക്കുന്നത്.

admin

Recent Posts

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

1 min ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

40 mins ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

46 mins ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

1 hour ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

2 hours ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

2 hours ago