International

മഹസ് കൾച്ചറൽ ഫോറത്തിന് പുതിയ നേതൃത്വം ! ജനറൽബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷാർജ: യുഎഇയിലെ ശ്രീനാരായണീയരുടെ കൂട്ടായ്മയായ മഹസ് കൾച്ചറൽ ഫോറം പുതിയ നേതൃത്വം. കഴിഞ്ഞ ദിവസം ഷാർജ പത്തായം റസ്റ്റോറൻ്റിൽ വെച്ച് കൂടിയ ജനറൽ ബോഡി യോഗത്തിലാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഷാർജ പത്തായം റസ്റ്റോറന്റിൽ കൂടിയ ജനറൽ മീറ്റിംഗിൽ അഡ്വഹോക്ക് കമ്മറ്റി ചെയർമാൻ മനോഹരൻ കണ്ണൂരിന്റെ അദ്ധ്യക്ഷതയിൽ ജനറൽബോഡി യോഗം രക്ഷാധികാരികളായ വി. ജി. പ്രേമൻ, വി. രവീന്ദ്രൻ, എ.വി.കുമാരൻ, സുബ്രമണ്യൻ കെ. കെ., വിജയകുമാർ, എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അഭിലാഷ് രത്നാകരൻ

ശ്രീനാരായണീയരുടെ ക്ഷേമത്തിനും അഭിവൃത്തിക്കും വേണ്ടി പ്രവർത്തിക്കുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയോടെ പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് യോഗം പ്രമേയം പാസാക്കി. കലാ കായിക സാംസ്കാരിക സാമൂഹിക മേഖലകളിലും സ്ത്രീ ജനങ്ങളുടെ സാമൂഹിക നീതിക്കും വേണ്ടി പ്രവർത്തിക്കുവാൻ മഹസ് കൾച്ചറൽ ഫോറം യോഗം തീരുനിച്ചു.

ട്രഷറർ ജയപ്രകാശ് കല്ലക്കാട്ട്

ഭാരവാഹികളായി റോബിൻ പത്മാകരൻ(പ്രസിഡന്റ്) പ്രിയൻദാസ്, സുരേഷ് കാശി (വൈസ് പ്രസിഡൻ്റുമാർ) അഭിലാഷ് രത്‌നാകരൻ (ജനറൽ സെക്രട്ടറി) സജു സാംബൻ, രജ്ജ്ഞേഷ്(ജോയിൻ്റ് സെക്രട്ടറിമാർ) ജയപ്രകാശ് കല്ലക്കാട്ട് (ട്രഷറർ), രതീഷ് നാരായണൻ (ജോയിൻ് ട്രഷറർ) വിജയൻ കെ. പി. (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റ് റോബിൻ പദ്മാകരൻ

20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പുറമെ രക്ഷാധികാരികളായി വി. ജി. പ്രേമൻ, എ.വി. കുമാരൻ, രാജൻ അമ്പലത്തറ, കെ.എസ്.ചന്ദ്രബാബു, വജസ്പതി എന്നിവരെയും, ഉപദേശകസമിതിയിലേക്ക് വിജയകുമാർ പാലക്കുന്ന്, വി. രവീന്ദ്രൻ, കുമാർ ടി. എൻ, വിദ്യാധരൻ, ഗീതാപ്രേമൻ, രാഖി ഷാജി, എന്നിവരെയും തെരെഞ്ഞെടുത്തു..

നിലവിലെ ജോയിൻ സെക്രട്ടറി ശ്രീ പ്രിയൻദാസ് സ്വാഗതവും ട്രഷറർ കൃഷ്ണരാജ് നന്ദിയും രേഖപ്പെടുത്തി.

Anandhu Ajitha

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

53 mins ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

58 mins ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

1 hour ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

1 hour ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

2 hours ago