Thursday, July 4, 2024
spot_img

പോപ്പുലർ ഫ്രണ്ടിന് പൂട്ടിടാൻ അമിത് ഷാ; സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ പ്രത്യേക കേന്ദ്ര ഏജൻസികൾ; ഉത്തരവ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: പോപ്പുലർ ഫ്രണ്ടിന് പൂട്ടിടാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). സംഘടനയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ പ്രത്യേക കേന്ദ്ര ഏജൻസികളെ ഏർപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിക്കാനാണ് കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഉൾപ്പെടെയുള്ള ഏജൻസികൾക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. തുടർച്ചയായി പോപ്പുലർഫ്രണ്ട് നടത്തുന്ന കൊലപാതകങ്ങളിൽ രാഷ്‌ട്രീയ സഹായം ലഭിക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് നിർദേശം. കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി നടത്തിയ പരിശോധനയ്‌ക്കിടയിൽ പ്രതിഷേധം നടത്തിയവരെ പറ്റിയും അന്വേഷിക്കും. ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുൾപ്പെടെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Latest Articles