CRIME

നീറ്റ് – യുജി പരീക്ഷാ ക്രമക്കേട് !ഒരാളെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ ; സ്വകാര്യ സ്‌കൂൾ ഉടമയെ അറസ്റ്റ് ചെയ്തത് പരീക്ഷയെഴുതാൻ സഹായിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ

നീറ്റ് – യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. പരീക്ഷ എഴുതാൻ സഹായിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിബിഐ രേഖപ്പെടുത്തുന്ന ആറാമത്തെ അറസ്റ്റാണിത്. ഗുജറാത്തിലെ ഗോധ്രയിലെ സ്വ ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പട്ടേലിന്റെ റിമാൻഡ് ആവശ്യപ്പെട്ട് സിബിഐ സംഘം അഹമ്മദാബാദിലെ കോടതിയെ സമീപിച്ചതായി പബ്ലിക്ക് പ്രോസിക്യൂട്ടർ രാകേഷ് ഠാക്കൂർ വ്യക്തമാക്കി.

കേസിൽ നിലവിൽ 13 പേരെ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തതായാണ് വിവരം. ഇതില്‍ ആറുപേര്‍ പരീക്ഷാ മാഫിയയുടെ ഭാഗമാണെന്നും നാലുപേര്‍ വിദ്യാർത്ഥികളാണെന്നും മൂന്നുപേര്‍ സംഭവവുമായി ബന്ധമുള്ളവരാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ നീറ്റ് ചോദ്യക്കടലാസ്‌ ചോർച്ചക്കേസിലെ പ്രധാന കണ്ണികളെന്ന് സംശയിക്കുന്ന സാരിബാഗ് ജില്ലയിലുള്ള ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Anandhu Ajitha

Recent Posts

ജൂൺ 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ ! ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സംശയം

തൃശ്ശൂര്‍ : കഴിഞ്ഞ മാസം 22 മുതൽ കൊരട്ടിയില്‍നിന്ന് കാണാതായ ദമ്പതിമാർ വേളാങ്കണ്ണിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന്…

54 mins ago

മാന്നാർ ശ്രീകല കൊലക്കേസ് ! മൂന്ന് പ്രതികളും ഈ മാസം എട്ട് വരെ പോലീസ് കസ്റ്റഡിയിൽ ; കലയെ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു

മാന്നാറിലെ ശ്രീകല കൊലക്കേസിൽ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം ! ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണ ഇടവേളയിലാണ് റീൽ എടുത്തതെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥർ; ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി

പത്തനംതിട്ട : സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണത്തിൽ നടപടി. സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവല്ല…

1 hour ago

ശ്രീകലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴി !!!അനിലിന്റെ അയൽവാസി മുഖ്യസാക്ഷിയായേക്കും ! പ്രതികളെ കോടതിയിൽ ഹാജരാക്കി

മാന്നാറിലെ ശ്രീകല കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന നിർണായക സാക്ഷി മൊഴി…

2 hours ago