Kerala

മൂന്നുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു; കാസർഗോഡിന് വേദനയായി ദാരുണ സംഭവം

neelaswaram-suicide-mother-child-

കാസര്‍കോട്: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശി രമ്യയും കുഞ്ഞുമാണ് മരിച്ചത്.

കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കാസർഗോഡ് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് കിണറിന് സമീപത്തു കിടന്ന മൊബൈൽ ഫോണിന്റെ ശബ്ദം കേട്ടാണ് ഇരുവരെയും കണ്ടെത്തിയത്.

അതേസമയം രണ്ടാമത്തെ പ്രസവത്തിനു ശേഷം യുവതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. മാത്രമല്ല പ്രസവത്തിന് പിന്നാലെ രമ്യയ്ക്ക് വിഷാദരോഗ ലക്ഷണങ്ങളുണ്ടായിരുന്നതായും പറയുന്നുണ്ട്. ഭർത്താവ് പ്രതീഷ് വിമുക്ത ഭടനാണ്. ഏഴു വയസ്സുള്ള ഒരു മകൾ കൂടിയുണ്ട്

admin

Recent Posts

ഒറ്റപ്പെടലും വിഷാദരോഗവും ഒന്നാണോ ? വിഷാദ രോഗത്തിന്റെ വിവിധ ലക്ഷണങ്ങൾ

ആത്മഹത്യയിലേക്ക് പോലും വ്യക്തിയെ നയിക്കുന്ന വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഇതൊക്കെയാണ് I DR ARUN MOHAN S #depression #healthnews…

35 mins ago

ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രി നടപ്പാക്കാൻ നോക്കുന്നത് മോദിയുടെ മാതൃകയോ ? PM UK

മോദിയെപ്പോലെ പ്രവർത്തിക്കും രാജ്യത്തെ പുനർനിർമ്മിക്കും ! പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആദ്യം പ്രസംഗം I NARENDRAMODI

39 mins ago

വീടിന്റെ രണ്ടിടങ്ങളിലായി മൃതദേഹങ്ങൾ! തിരുവനന്തപുരത്ത് അമ്മയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി;അമിതമായി ഗുളിക കഴിച്ചെന്ന് സംശയം

തിരുവനന്തപുരം: പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ(88), ഗീത(59) എന്നിവരെയാണ് മരിച്ച നിലയിൽ…

1 hour ago

കനത്ത മഴ; അമര്‍നാഥ് തീര്‍ഥാടനത്തിന് താത്കാലിക നിരോധനം

ദില്ലി: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ…

2 hours ago

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

പൊതുവേദിയിൽ വർഗീയ വിഷം ചീറ്റി തൃണമൂൽ മന്ത്രി!വൈറലായി വീഡിയോ! |Firhad Hakim

2 hours ago

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

രാഹുൽ ഹത്രാസ് സന്ദർശിച്ചത് വെറുതെയല്ല ! പിന്നിലെ കാരണം പൊളിച്ചടുക്കി ബിജെപി !|rahul gandhi

3 hours ago