India

നമോ നമ്പർ വൺ ! പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്പെഷ്യൽ ഇന്ത്യൻ ജേഴ്സി സമ്മാനിച്ച് ബിസിസിഐ

ദില്ലി : ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആഹ്ലാദത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു സ്പെഷ്യൽ സമ്മാനം നൽകി ബിസിസിഐ. നരേന്ദ്രമോദിയുടെ പേരിലുള്ള ഒന്നാം നമ്പർ ജേഴ്സിയാണ് ബിസിസിഐ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേർന്നാണ് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ എത്തി ‘നമോ നമ്പർവൺ’ ജേഴ്സി സമ്മാനിച്ചത്.

ഇന്നലെ രാവിലെ ബാർബഡോസിൽ നിന്നും തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി സന്ദർശിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾക്കായി പ്രധാനമന്ത്രി പ്രത്യേക പ്രഭാത ഭക്ഷണ വിരുന്നും ഏർപ്പെടുത്തിയിരുന്നു. ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആശയവിനിമയം നടത്തി.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബൈയിൽ ബിസിസിഐ ഒരുക്കിയിട്ടുള്ള ആഘോഷ പരിപാടികളിൽ പങ്കെടുക്കാനായി പുറപ്പെട്ടു. മുംബൈ നരിമാൻ പോയിന്റിൽ നിന്നും വാംഖഡെ സ്റ്റേഡിയത്തിലേക്ക് ഒന്നര കിലോമീറ്ററോളം ദൂരം തുറന്ന ബസ്സിൽ ഘോഷയാത്ര ആയാണ് ഇന്ത്യൻ ടീം എത്തിയിരുന്നത്. വിജയിച്ചു വന്ന ഇന്ത്യൻ ടീമിനെ കാണാൻ തെരുവീഥികളിൽ വൻജനക്കൂട്ടം ആയിരുന്നു ഉണ്ടായിരുന്നത്. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷ പരിപാടികളിലും സൂചി കുത്താൻ ഇടമില്ലാത്ത വിധം ജനക്കൂട്ടം തിങ്ങിനിറഞ്ഞ സദസ്സ് ആയിരുന്നു.

anaswara baburaj

Recent Posts

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായി ; പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല ! തിരുത്തലുകൾ ആവശ്യമാണെന്ന് ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ടെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ മാണി. ജനവിധി മാനിക്കുന്നുവെന്നും…

4 mins ago

പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ല ! എന്തിനാണ് ഭയക്കേണ്ട കാര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ ഭയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തിനാണ് ഭയക്കേണ്ട…

32 mins ago

ഡോ.വന്ദനാ ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാൻ മാതാപിതാക്കൾ ; നിർമാണം വിവാഹത്തിനായി മാറ്റിവച്ച പണം കൊണ്ട്

ആലപ്പുഴ : ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിർമിക്കാനൊരുങ്ങി മാതാപിതാക്കൾ. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെ…

36 mins ago

വീണ്ടും ‘ആവേശം’ മോഡലിൽ ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം ! തൃശ്ശൂരിൽ 16 സ്‌കൂൾ കുട്ടികളടക്കം 32 പേർ പിടിയിൽ

തൃശ്ശൂർ : "ആവേശം" സിനിമയിലെ രംഗണ്ണൻ മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാത്തലവന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 16 സ്‌കൂൾ കുട്ടികളടക്കം…

38 mins ago

ബിനോയ് വിശ്വം പ്രതികരിച്ചത് സിപിഐഎം നിലപാട് മനസിലാക്കാതെ!അധോലോക പ്രവർത്തനം പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നടത്താൻ അനുവദിക്കില്ല; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം -സിപഐ പോര് അടുത്ത തലത്തിലേക്ക് . സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന…

42 mins ago