Wednesday, July 3, 2024
spot_img

മികച്ച കൗൺസിലർക്കുള്ള എം പി പത്മനാഭൻ മെമ്മോറിയൽ അവാർഡ് നഗരസഭ പെരുന്താന്നി കൗൺസിലർ പി പത്മകുമാറിന് ; മുൻ എംപി കെ മുരളീധരൻ അവാർഡ് സമ്മാനിക്കും

തിരുവനന്തപുരം : മികച്ച കൗൺസിലർക്കുള്ള എം പി പത്മനാഭൻ മെമ്മോറിയൽ അവാർഡ് നഗരസഭ പെരുന്താന്നി കൗൺസിലർ പി പത്മകുമാറിന്.
നഗരസഭ മുൻ മേയറും 35 വർഷം കണ്ണമ്മൂല വാർഡ് കൗൺസിലറുമായിരുന്ന എം പി പത്മനാഭന്റെ സ്മരണയ്ക്കായി എം പി പത്മനാഭൻ ട്രസ്റ്റ്‌
നൽകുന്നതാണ് എം പി പത്മനാഭൻ മെമ്മോറിയൽ അവാർഡ്.

എം പി പത്മനാഭൻ ട്രസ്റ്റ്‌ സെക്രട്ടറി എം പി സാജുവാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 30 ന് രാവിലെ 10 മണിക്ക് തമ്പാനൂർ ടെറസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുൻ എംപി കെ മുരളീധരൻ അവാർഡ് പി പത്മകുമാറിന് സമ്മാനിക്കും. കൂടാതെ, ട്രസ്റ്റ്‌ ചെയർമാൻ സി പി ജോൺ ചടങ്ങിൽ അധ്യക്ഷപദം അലങ്കരിക്കും.

Related Articles

Latest Articles