Kerala

കാലവർഷം കനക്കുന്നു !സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്

വ്യാഴാഴ്ച വയനാട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കിവയ്ക്കണം.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

രാജ്കോട്ട് വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുവീണു ! അപകടം മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ; വിശദീകരണം ആവശ്യപ്പെട്ട് സിവിൽ എവിയേഷൻ മന്ത്രാലയം

ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലും മേൽക്കൂര തകർന്നുവീണ്…

3 mins ago

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു ! അപകടം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ

കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ്…

12 mins ago

മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനം !പന്തളം അമൃതാനന്ദമയീ മഠത്തിൽ കുട്ടികൾക്കായി സൗജന്യ ഹൃദയരോഗ നിർണയക്യാമ്പ്! ഹൃദയ ശാസ്ത്രക്രിയ ആവശ്യമായ എല്ലാ കുട്ടികൾക്കും സൗജന്യ ശസ്ത്രക്രിയ

പന്തളം : മാതാ അമൃതാനന്ദമയീ ദേവിയുടെ എഴുപത്തി ഒന്നാം ജന്മദിനത്തോടനുബന്ധിച്ചും കൊച്ചി അമൃത ആശുപത്രിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചും 18 വയസിൽ…

1 hour ago

നീറ്റ് ചോദ്യപേപ്പർ ചോർച്ച ! ജാർഖണ്ഡിൽ മാദ്ധ്യമ പ്രവർത്തകനായ ജമാലുദ്ദീൻ അറസ്റ്റിൽ ; കേസിലെ പ്രധാന കണ്ണികളെ സഹായിച്ചത് ജമാലുദ്ദീനാണെന്ന് സിബിഐ

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ജാർഖണ്ഡിൽ മാദ്ധ്യമപ്രവർത്തകനെ സിബിഐ അറസ്റ്റുചെയ്തു.ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനാണ് ഝാർഖണ്ഡിലെ ഹസാരിബാ​ഗിൽ നിന്ന് അറസ്റ്റിലായത്.…

2 hours ago