Kerala

കളക്ഷന്‍ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസ്!മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനൊരുങ്ങി ഇ ഡി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ്’ സിനിമയു‍ടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടി. സിനിമയുടെ ടിക്കറ്റ് കലക്‌ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇ ഡി നടപടിക്കൊരുങ്ങുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്.

കേരളത്തിലെ തിയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

anaswara baburaj

Recent Posts

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

2 hours ago

ജാമ്യത്തിൽ ഇറങ്ങിയ ഹേമന്ത് സോറെൻ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് |OTTAPRADAKSHINAM

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതി മുന്നണിയെ ഇത്തവണ പുറത്താക്കുമെന്ന് ബിജെപി #hemanthsoren #congress #bjp

2 hours ago

ഇടതിന്റെയും വലതിന്റെയും അന്ത്യം ഉടൻ|BJP

പാലക്കാട് താമര വിരിഞ്ഞാൽ സിപിഎം കേരളത്തിൽ ഇനി സ്വപ്നങ്ങളിൽ മാത്രം #kerala #bjp #cpm

2 hours ago

ഇവൻ നിസാരക്കാരനല്ല !

ആളൊരു ഭീകരൻ ; പ്രതിരോധിച്ചേ മതിയാവൂ, പക്ഷെ എങ്ങനെ?

2 hours ago

ചംപെയ് സോറൻ രാജിവെച്ചു !ഝാർഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപെയ് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് കൈമാറി. ഭൂമി…

3 hours ago