Kerala

മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടൻ്റെ മാസപ്പടി ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് പിന്നാലെ താൻ തെളിവുകൾ ഹൈക്കോടതിയിൽ ഹാജരാക്കുമെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.

മാത്യു കുഴൽനാടൻ എം.എൽ.എ സമര്‍പ്പിച്ച ഹരജി തള്ളാൻ തിരുവനന്തപുരം വിജിലൻസ് കോടതി ചൂണ്ടിക്കാണിച്ചത് പ്രധാനമായും ആറുകാരണങ്ങളായിരുന്നു. രേഖകള്‍ ഹാജരാക്കുന്നതില്‍ കുഴൽനാടൻ പരാജയപ്പെട്ടെന്നും തെളിവിന് പകരം ആരോപണങ്ങൾ മാത്രമാണ് അവതരിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി, മകൾ വീണ വിജയൻ, സിഎംആറിലെ മറ്റ് അംഗങ്ങൾ എന്നിവർക്കെല്ലാം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. കോടതിയിൽ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നതും പ്രതിക്ഷം ഉറ്റുനോക്കുന്ന വിഷയമാണ്.

anaswara baburaj

Recent Posts

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു! 15 പേർക്ക് പരുക്ക് ;രക്ഷാപ്രവർത്തനം തുടരുന്നു

സൂറത്ത്∙ ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണ് .15 പേർക്ക് പരുക്ക് . സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് കെട്ടിടം…

5 hours ago

വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു!അപകടം എസ്‌കോർട്ട് വാഹനത്തിലിടിച്ച്

കാസർഗോഡ്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക കാർ അപടകത്തിൽപെട്ടു. ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷന് സമീപം എസ്‌കോർട്ട്…

5 hours ago

പിണറായി സർക്കാരിനെ പുകഴ്ത്തി പ്രസംഗം! സജി ചെറിയാന് സദസിൽ നിന്നും കൂവൽ! പോലീസ് നോക്കിനിൽക്കെ സഖാക്കന്മാർ കൂവിയ ആളെ ‘കൈകാര്യം’ ചെയ്തു

ആലപ്പുഴ:സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സജി ചെറിയാന് സദസിൽ നിന്നും കൂവൽ. മന്ത്രി രോഷം കൊണ്ടപ്പോൾ സംഘാടകർ കൂവിയ ആളെ…

6 hours ago

പത്രപ്രവർത്തക സംഘടനക്ക് മറുപടി കൊടുത്ത് കെ സുരേന്ദ്രൻ

വിമർശിക്കാനും പ്രതികരിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് KUWJ യെ ഓർമിപ്പിച്ച് കെ സുരേന്ദ്രൻ

7 hours ago