Cinema

യുഎഇയിൽ ചരിത്രം സൃഷ്ടിച്ച് മരക്കാർ: ആദ്യ ദിവസം നേടിയത് റെക്കോഡ് കളക്ഷൻ

മലയാള സിനിമ ലോകത്തിനു പുതു ചരിത്രം കുറിച്ച ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. കോവിഡിൽ തകർന്ന സിനിമ മേഖലയ്ക്ക് പ്രതീക്ഷയായാണ് മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന മരക്കാർ തിയറ്ററിൽ എത്തിയത്. ലോകമെമ്പാടുമുള്ള 4100 സ്ക്രീനുകളിലായാണ് ചിത്രം ആദ്യ ദിവസം തന്നെ എത്തിയത്.

റിലീസിന് മുമ്പേ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.

ഇപ്പോൾ യുഎഇയിൽ വരുമാനത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് മരക്കാർ. ആദ്യ ദിവസം തന്നെ യുഎഇയിൽ നിന്ന് 2.98 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ട്രെയ്ഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ആണ് വിവരം പങ്കുവച്ചത്. യുഎഇയില്‍ മാത്രമായി ചിത്രം 64 തിയേറ്ററുകളിലാണ് റിലീസിനെത്തിയത്. ആദ്യ ദിവസം മരക്കാറിന്റെ 368 ഷോകൾ ഉണ്ടായി. മലയാളം സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതെന്നാണ് മനോബാല പറയുന്നത്.

അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

admin

Recent Posts

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

52 mins ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

2 hours ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

2 hours ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

2 hours ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

3 hours ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

3 hours ago