Saturday, July 6, 2024
spot_img

മുഹമ്മദ് കോയയും, നിസാമുദ്ദീനും കുറ്റക്കാർ തന്നെ; മാറാട് കൂട്ടക്കൊലയിൽ ശിക്ഷാവിധി 23ന്

കോഴിക്കോട്: മാറാട് കൂട്ടക്കൊലകേസിൽ ശിക്ഷ 23ന് വിധിക്കും. കേസിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കടലുണ്ടി കുട്ടിച്ചന്റെ പുരയ്‌ക്കൽ കോയമോൻ(മുഹമ്മദ് കോയ), മാറാട് കല്ലുവെച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. മാറാട് സ്‌പെഷ്യൽ ജില്ലാ അഡീഷണൽ കോടതിയുടേതാണ് വിധി. ഇവർക്കുള്ള ശിക്ഷ ചൊവ്വാഴ്‌ച്ച വിധിക്കും. അതുവരെ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

അതേസമയം കേസിൽ 148 പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പ്രതികളിൽ 63 പേരെ കോടതി ശിക്ഷിച്ചിരുന്നു. നിസ്സാമുദ്ദീനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഹമ്മദ് കോയ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരവും മതവികാരം വളർത്തൽ എന്നതിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒളിവിലായിരുന്ന ഇരുവരേയും 2010ലും 2011ലുമാണ് പിടികൂടുന്നത്.

Related Articles

Latest Articles