Kerala

മാന്നാർ കല വധക്കേസ് : ഭൂമിക്കടിയിൽ നിർമാണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും ; അനിലിനെ നാട്ടിലെത്തിക്കാൻ വൈകും ; പരിശോധന ഊർജിതമാക്കി അന്വേഷണ സംഘം

ആലപ്പുഴ : മാന്നാർ കല വധക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന ഊർജിതമാക്കി അന്വേഷണ സംഘം. സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ തുടയെല്ലോ കൈകാലുകളുടെ അസ്ഥികളോ തലയോട്ടിയോ ഇതുവരെ ലഭിച്ചിട്ടില്ല. ഇവ കണ്ടെത്തുന്നതിനായി കലയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ അനിലിന്റെ വീടിന് സമീപമുള്ള പ്രദേശങ്ങളിൽ എന്തെങ്കിലും നിർമാണങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.

കേസിലെ ഒന്നാം പ്രതി അനിൽ നിലവിൽ ഇസ്രയേലിലാണ് ഉള്ളത്. ഇയാളെ നാട്ടിലെത്തിക്കുന്നത് വൈകുമെന്നാണ് പുറത്തുവരുന്ന വിവരം. അനിലിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളു. അതേസമയം, അന്വേഷണ സംഘം പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തിവരികെയാണ്. കൊലപാതകത്തിൽ അനിലിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്നാണ് കലയുടെ ബന്ധുക്കളുടെ വാദം. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രതിചേ‌ർക്കണമെന്നും ആവശ്യപ്പെട്ട് കലയുടെ സഹോദരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മൃതദേഹം മറവു ചെയ്ത സ്ഥലവും അതിന് സഹായിച്ചവരെയും കണ്ടെത്താൻ അനിലിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

anaswara baburaj

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം! വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം;വിശദീകരണം തേടി അക്കൗണ്ടന്റ് ജനറൽ

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങി പിണറായി സർക്കാർ . മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. നിയമനത്തിൽ അക്കൗണ്ടന്റ്…

1 hour ago

‘മോദിയുടെ റഷ്യ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെ വീക്ഷിക്കുന്നു’; നിർണായക കൂടിക്കാഴ്ചയാണ് നടക്കാൻ പോകുന്നതെന്ന് ദിമിത്രി പെസ്‌കോവ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനത്തെ പാശ്ചാത്യ രാജ്യങ്ങൾ അസൂയയോടെയാണ് വീക്ഷിക്കുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ്. ഒരു ടെലിവിഷൻ…

3 hours ago

മാസപ്പടി കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യൂ കുഴല്‍നാടന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി…

4 hours ago