India

നാല് മാസങ്ങൾക്ക് ശേഷം മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കും; 111-ാം പതിപ്പിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത്ത് ഇന്ന് മുതൽ പുനരാരംഭിക്കും. മൻ കി ബാത്തിന്റെ 111-ാം പതിപ്പാണ് ഇന്ന് നടക്കുക. ‌നാല് മാസങ്ങൾക്ക് ശേഷമാണ് മൻ കി ബാത്ത് ഇന്ന് പുനരാരംഭിക്കുന്നത്. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ മൻ കി ബാത്ത് ആണ് ഇന്ന് നടക്കുന്നത്. ദില്ലിയിലെ വിവിധ സ്ഥലങ്ങളിൽ ബിജെപി നേതാക്കൾ മൻ കി ബാത്ത് പരിപാടി കേൾക്കും. കർണാടക യൂണിയൻ ഓഡിറ്റോറിയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, വീരേന്ദ്ര സച്ച്‌ദേവ, ബൻസുരി സ്വരാജ് എന്നിവർ പരിപാടി കേൾക്കും. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്തിന്റെ പ്രക്ഷേപണം നടത്തുന്നത്.

22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട് . ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്തു, പേർഷ്യൻ, ദാരി, സ്വാഹിലി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

anaswara baburaj

Recent Posts

സിപിഎം ഗുണ്ടകളെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന പിണറായിസം ! രാഷ്ട്രീയ കൊലപാതകകേസുകൾ വാദിക്കാൻ പുറത്തുനിന്നുള്ള അഭിഭാഷകർക്കായി സർക്കാർ ചെലവിട്ടത് 2.86 കോടി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പെൻഷൻ നൽകാൻ പോലും പണമില്ലന്ന് പറയുന്ന സംസ്ഥാനസർക്കാർ രാഷ്ട്രീയ കൊലപാതകക്കേസുകളിൽ കേരളത്തിനു പുറത്തുനിന്നുള്ള അഭിഭാഷകരെ എത്തിച്ചതിന് മാത്രം ചെലവാക്കിയത്…

1 hour ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം! 14 കാരൻ മരിച്ചത് ചികിത്സയിലിരിക്കെ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്.…

2 hours ago

തൃശ്ശൂരിൽ വൻ രാസലഹരി മരുന്നുവേട്ട !രണ്ടരക്കിലോ MDMAയുമായി കണ്ണൂർ സ്വദേശി ഫാസിൽ അറസ്റ്റിൽ

തൃശ്ശൂര്‍ ഒല്ലൂരില്‍ ഇന്നു പുലര്‍ച്ചെ തൃശ്ശൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രണ്ടരക്കോടിയുടെ രാസലഹരിയുമായി…

12 hours ago