Saturday, June 29, 2024
spot_img

മണിപ്പൂരിലേത് ഹിന്ദു -ക്രിസ്ത്യൻ സംഘർഷമല്ല ;ഗോത്ര കലാപം മാത്രം; മതത്തിന്റെ നിറം നൽകരുത്; -കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

മണിപ്പൂരിലേത് ഹിന്ദു -ക്രിസ്ത്യൻ സംഘർഷമല്ലെന്നും ഗോത്ര കലാപം മാത്രമാണെന്നും കലാപത്തിന് മതത്തിന്റെ നിറം നൽകരുതെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു. ഇന്നലെ പുറത്തിറങ്ങിയ വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മണിപ്പൂരിൽ നടക്കുന്നത് മതങ്ങൾ തമ്മിലുള്ള സംഘർഷമല്ലെന്നും രണ്ട് ഗോത്രവർഗ്ഗങ്ങൾക്കിടയിൽ വളരെക്കാലമായി നിലനിൽക്കുന്ന ശത്രുതയിൽ നിന്നും ഉടലെടുത്ത കലാപമാണെന്നും അതിൽ ക്രിസ്ത്യൻ _ഹിന്ദു ദേവാലയങ്ങൾ നശിപ്പിക്കപ്പെടുകയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുകയും ചെയ്ത ആസുരികതയാണ് അരങ്ങ് തകർത്തതെന്നും വ്യക്തമാക്കിയ അദ്ദേഹം സമാധാനം സ്ഥാപിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.

കർദ്ദിനാൾ ഓസ്വാൾ ഗ്രേഷ്യസ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങൾ താഴെ കൊടുക്കുന്നു.

“ഇതൊരു ഗോത്ര സംഘർഷമാണ്. ചരിത്രപരമായി പരസ്‌പരം ശത്രുത പുലർത്തുന്ന രണ്ട് ഗോത്രങ്ങൾ, പാസാക്കിയ ഒരു നിയമനിർമ്മാണം കാരണം അത് അക്രമത്തിലേക്ക് വഴുതി മാറി. അത് രണ്ട് മതങ്ങൾ തമ്മിലുള്ള മത സംഘർഷമല്ല. ഇത് രണ്ട് ഗോത്രങ്ങൾക്കിടയിലാണ്, സ്ഥിതി കൂടുതൽ വഷളാക്കുന്ന ഒന്നും നമ്മൾ ഇപ്പോൾ ചെയ്യരുത്. ഐക്യവും സമാധാനവും കെട്ടിപ്പടുക്കുന്ന പ്രയത്‌നങ്ങൾ തുടരണം, ഇന്നലെ രാത്രിയും ഇന്നു രാവിലെയും ഞാൻ സിബിസിഐ പ്രസിഡന്റുമായും അവരുടെ പദ്ധതികളുമായും വീണ്ടും സംസാരിച്ചു. പള്ളികൾ നശിപ്പിക്കപ്പെട്ടു, ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു.അവയല്ലാം പുനർനിർമിക്കാൻ നാം അവരെ സഹായിക്കണം”

Related Articles

Latest Articles