pravasi

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബഹ്റൈനില്‍ റോഡപകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷിജു വര്‍ഗീസ് ആണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ദിറാസില്‍ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ അപകടത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്.

അതീവ ഗുരുതരാവസ്ഥയില്‍ സല്‍മാനിയ ഹോസ്‍പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. ബോധം തിരികെ ലഭിച്ചെങ്കിലും സംസാര ശേഷിയും ചലന ശേഷിയും തിരികെ ലഭിച്ചില്ല. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. സംസ്‍കാരം പിന്നീട് നടക്കും. ഭാര്യ – ഷിബി. മകന്‍ – എയ്ഡന്‍

Meera Hari

Recent Posts

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലേക്ക്! ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും; സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കി സ്വീകരിക്കാൻ പുടിൻ

ദില്ലി: ദ്വിദിന സന്ദർശനത്തിനായി ഈ മാസം എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര…

45 mins ago

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

ഇനി ചൈനയുടെ അനുമതി വേണ്ട ! മറുപടിയുമായി ഭാരതം |INDIA

1 hour ago

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ വീഴ്ച…

2 hours ago

കോഴിക്കോട്ട് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 14കാരൻ

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പരത്തി ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം…

2 hours ago

എകെജി സെന്റർ ആക്രമണക്കേസ്; പ്രതി സുഹൈലിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി സുഹൈൽ ഷാജന്റെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന്…

2 hours ago

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

ബ്രിട്ടനിൽ ഹിന്ദുഫോബിയയ്‌ക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച നേതാവ് ! |BRITIAN|

3 hours ago