Education

നീറ്റ് പരീക്ഷ; കേരളം ഉള്‍പ്പടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി സ്റ്റാലിന്‍

ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് എതിരെ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്‍നാട് മുഖ്യമന്ത്രി സ്റ്റാലിൻ. കേരളവും ബംഗാളും ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്റ്റാലിൻ കത്തയച്ചത്. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഗോവ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. നേരത്തെ ഇതേ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. നീറ്റിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് രാജൻ കമ്മിറ്റി റിപ്പോര്‍ട്ടും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെ‍ഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നു. നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകൾക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണെന്ന് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി കണ്ടെത്തിയിരുന്നു. സാമൂഹിക നിതീ ഉറപ്പാക്കാനായി ഈ കമ്മീഷന്‍റെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയ്യാറാക്കിയത്.

Meera Hari

Recent Posts

പപ്പുമോനെ തള്ളി !പ്രധാനമന്ത്രി കസേരക്ക് സ്വന്തമാക്കൻ അഖിലേഷ് യാദവ് |AKILESH YADHAV

ഇൻഡി സഖ്യം കലങ്ങി ! പപ്പുമോനെ തള്ളി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അഖിലേഷ് യാദവിന്റെ ഫ്ളക്സ് #rahulgandhi #akhileshyadav #congress #primeminister

16 mins ago

ട്വന്റി -20 ലോകകപ്പ് ഫൈനൽ ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു ! 2 വിക്കറ്റ് നഷ്ടമായി

ട്വന്റി- 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. ടൂർണമെന്റിൽ ലോകകപ്പിൽ തോൽവിയറിയാതെ…

59 mins ago

ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നത് !! രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ വികലമാക്കാൻ ശ്രമം നടന്നു ! യുഎസ്‌സിഐആർഎഫ്‌ റിപ്പോർട്ടിനെ തള്ളി ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ

യുഎസ്‌സിഐആർഎഫ്‌ തയ്യാറാക്കിയ ഭാരതത്തിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിനെ അപലപിച്ച് ഇന്ത്യൻ ന്യൂനപക്ഷ ഫൗണ്ടേഷൻ. റിപ്പോർട്ട് ഭാരതത്തിന്റെ മതപരമായ ഭൂപ്രകൃതിയെ വളച്ചൊടിക്കുന്നതാണെന്നും ഇന്ത്യൻ…

2 hours ago

കണ്ണൂരിൽ നിന്ന് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! സിപിഐയുടെ കടന്നാക്രമണം മുൻ ഡിവൈഎഫ്ഐ നേതാവിന്റെ ആരോപണത്തിൽ സിപിഎം പ്രതിരോധത്തിലായിരിക്കെ

കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം നേതാവ് പി.ജയരാജനും മകൻ ജെയ്ൻ…

2 hours ago