ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിനുള്ള മറുപടി മെയ് 23 ന് നല്‍കുമെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവൻ. സർക്കാരിനെയും പൊലീസിനെയും ഉപയോഗിച്ച് ഒതുക്കാൻ ശ്രമിച്ചവർക്ക് മറുപടി വോട്ടെണ്ണലിന്‍റെ ദിവസം ലഭിക്കും. തകർക്കാൻ ശ്രമിച്ചവരോട് സഹതാപം തോന്നുന്നു. കേരള രാഷ്ട്രീയത്തിൽ സിപിഎം ചതിയൻ ചന്തുവായി മാറിയെന്നും രാഘവൻ പറഞ്ഞു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഒരു സ്വകാര്യ ഹിന്ദി ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്. തിരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കിയതായി രഘവൻ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here