CRIME

വായ്പാ തർക്കം!;ദില്ലിയിൽ സ്ത്രീയെ കൊന്ന് ശ്മശാനത്തിൽ മറവ് ചെയ്തു;മൂന്നുപേർ അറസ്റ്റിൽ

ദില്ലി: വായ്പാ തർക്കത്തിനൊടുവിൽ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ മറവ് ചെയ്ത മൂന്ന് പ്രതികൾ അറസ്റ്റിൽ.ജനുവരി രണ്ടിന് കാണാതായ മീന വാധവാന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെടുത്തത്.സംഭവത്തിൽ രോഹൻ, മൊബിൻ ഖാൻ, നവീൻ എന്നീ മൂന്ന് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. വഴിയോര കച്ചവടക്കാർക്കും കൂലപ്പണിക്കാർക്കും പണം പലിശയ്ക്ക് നൽകിയിരുന്ന ഇടപാടുകാരിയായിരുന്നു മീന. കടം നൽകിയ തുക തിരികെ നൽകാൻ സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ.

ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പെട്ടെന്ന് തിരിച്ചുവരാമെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങിയ മീന പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഒന്നും ലഭിക്കാത്തതും പോലീസിന് കടുത്ത വെല്ലുവിളിയായി. പിന്നാലെ ഇവരുടെ കോൾ റെക്കോർഡുകളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളിൽ ഒരാളെ ചോദ്യം ചെയ്തു.

എന്നാൽ പ്രതേകിച്ച് വിവരമൊന്നും ലഭിച്ചില്ല. പിന്നീട് നവീൻ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം സമ്മതിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെല്ലാം കൊല്ലപ്പെട്ട മീനയുടെ കുടുംബവുമായി ബന്ധമുള്ളവരാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ശ്മശാനത്തിൽ പരിശോധന നടത്തിയ പോലീസ് മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചത് സംബന്ധിച്ച് രേഖപ്പെടുത്താതിരുന്ന ശ്മശാനം സൂക്ഷിപ്പുകാരനെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

anaswara baburaj

Recent Posts

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശവുമായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! പൊന്നാനി കിംഗ് ടവറിൽ നടത്തിയ പരാതിപരിഹാര അദാലത്തിന് മികച്ച പ്രതികരണം

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം നൽകുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ്…

22 mins ago

ആർക്കൊക്കെ മില്ലറ്റ്സ് ആഹാരത്തിൽ ഉൾപ്പെടുത്താം !

കാൻസർ, പ്രമേയം, അനീമിയ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ മില്ലറ്റ്സുകൾക്ക് കഴിയുമോ?

27 mins ago

ലഡാക്കിൽ പരിശീലനത്തിനിടെ സൈനിക ടാങ്ക് ഒഴുക്കിൽപ്പെട്ടു !അഞ്ച് സൈനികർക്ക് വീരമൃത്യു

ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.…

1 hour ago

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

CPM ന് വീണ്ടും EDയുടെ എട്ടിന്റെ പണി |cpm

1 hour ago

കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് തെളിയിച്ചു! ഇനി വിശ്രമമില്ലാത്ത നാളുകൾ ; ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ലന്ന് കെ സുരേന്ദ്രൻ

കൊച്ചി: കേരളം ബിജെപിക്ക് ബാലികേറാമലയല്ലന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ബിജെപി ഇല്ലാതെ കേരളത്തിന് ഇനി മുന്നോട്ട് പോകാനാകില്ല .…

2 hours ago