Thursday, July 4, 2024
spot_img

മദ്യനയ അഴിമതി കേസ്; സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദില്ലി: മദ്യനയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ അദ്ധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഒരു വർഷം മുമ്പ് സാക്ഷി എന്ന നിലയിലാണ് തന്നെ സിബിഐ വിളിപ്പിച്ചത് എന്നും അറസ്റ്റ് മെമ്മോയിൽ അറസ്റ്റിനുള്ള കാരണങ്ങളും പുതിയ തെളിവുകളും സിബിഐ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. അപേക്ഷയിൽ സിബിഐ ഉന്നയിച്ച വാദങ്ങൾ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണെന്നും ഹർജിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. നേരത്തെ ഇഡി കേസിൽ കെജ്‌രിവാളിന് ജാമ്യം കിട്ടിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു .ഇതിനുശേഷമാണ് സിബിഐയും കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. നിലവിൽ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ദില്ലി മുഖ്യമന്ത്രി.

Related Articles

Latest Articles