ബഹ്‌റിന്‍: അന്താരാഷ്ട്രാ യോഗാ ദിനത്തിന്റെ ഭാഗമായി ബഹ്‌ റിനിലെ 24 ഓളം ഇന്ത്യന്‍ കൂട്ടായ്മകള്‍ ഒരു കുടക്കീഴില്‍ അണിനിരന്നു കൊണ്ട് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത യോഗാ ദിനാചരണം നടന്നു.

യോഗോത്സവ്- 19 എന്ന പേരില്‍ പ്രിന്‍സ് ഖലീഫ പാര്‍ക്കില്‍ വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടന്ന പരിപാടിയില്‍ മുഹറഖ് മുന്‍സിപ്പാലിറ്റി ഡയറക്റ്റര്‍ എഞ്ചിനീയര്‍ അലി ജോധര്‍ മുഖ്യാതിഥിയായിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ യോഗോത്സവ് – 19 കണ്‍വീനര്‍ പ്രദീപ് കുമാര്‍ സ്വാഗതവും, പ്രവാസികള്‍ക്കിടയില്‍ സമൂഹ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭഗവാന്‍ അസര്‍ പോട്ട ആശംസകളുമര്‍പ്പിച്ചു. യോ ഗോത്സവ് 19 ന്റെ സഹകണ്‍വീനറും ബഹ്‌ റിന്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറിയുമായ പ്രവീണ്‍ കുമാര്‍ നന്ദി രേഖപ്പെടുത്തി: ഉദ്ഘാടനസഭയ്ക്ക് ശേഷം നടന്ന യോഗാ പ്രദര്‍ശനത്തില്‍ 1700 ല്‍ പരം ആളുകള്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here