ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

അവയവദാനത്തിന്‍റെ മഹത്വമോതി ഇന്ന് ലോക അവയവദാനദിനം. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണ്ടെന്നാണ് കണക്ക്.

നമ്മുടെ രാജ്യത്ത് ഇപ്പോൾ ഏകദേശം 130 കോടി ജനങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, ലോകത്തിൽ തന്നെ ഏറ്റവുമധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം. ലോകം മുഴുവൻ മൂന്നരക്കോടി അന്ധരുണ്ടെന്നാണ് കണക്കുകൾ, അതിൽ ഒന്നരക്കോടിയിലധികം മനുഷ്യരും നമ്മുടെ രാജ്യത്താണ് ജീവിക്കുന്നത്. അതായത് അന്ധരുടെ ജനസംഖ്യയിൽ ഇന്ത്യക്കാണ് ഒന്നാം സ്ഥാനം.ഒന്നരക്കോടി മനുഷ്യരുടെ കാര്യത്തിൽ 75 ശതമാനം ആളുകളുടെ അന്ധതയും നാമൊന്നായി ശ്രമിച്ചാൽ മാറ്റാൻ കഴിയുന്നതാണ്. അതായത് ഒരുകോടിയിലധികം ആളുകൾക്ക് സുന്ദരമായ ഈ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കാൻ നമുക്ക് കഴിയും.

മാറ്റിവയ്ക്കാനുള്ള അവയവങ്ങൾ ലഭ്യമല്ല എന്നതാണ് ഇതിനുള്ള പ്രധാന തടസ്സം. ഇത്രയധികം ജനസംഖ്യയുള്ള രാജ്യമായിട്ടും അവയവദാതാവിനെ കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. നേത്രചികിത്സകരുടെ അഭാവത്തോടൊപ്പം കണ്ണ് ദാനം ചെയ്യുന്നവരുടെ കുറവും ഒരു വലിയ കാരണമാണ്.മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്‍ഷം ഏതാണ്ട് 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.

നമ്മുടെ രാജ്യത്ത് അന്ധതയനുഭവിക്കുന്നവരിൽ മൂന്നിലൊന്നും കുട്ടികളാണ്. കോർണിയ സംബന്ധമായ പ്രശ്നങ്ങളാണ് ഇവരിൽ ഏറെ കുട്ടികൾക്കും. ഒരു വർഷം പതിനായിരത്തിലധികം കോർണിയ മാറ്റിവയ്ക്കലുകൾ നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും അന്ധതയനുഭവിക്കുന്നവരുടെ എണ്ണത്തോട് താരതമ്യം ചെയ്യുമ്പോൾ വളരെ നിസാരമാണ് അത്. നമ്മുടെ കണ്ണുകൾ ദാനം ചെയ്യാൻ നാം തയ്യാറായാൽ പരിഹരിക്കാൻ കഴിയുന്ന ഒരു സാഹചര്യം മാത്രമാണിത്.

അവയവദാനമെന്നത് കണ്ണുകളിൽ മാത്രം ഒതുങ്ങുന്നില്ല. ഹൃദയം, കിഡ്നികൾ, ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) തുടങ്ങി നമ്മുടെ ശരീരത്തിലെ പല അവയങ്ങളും നമുക്ക് ദാനം ചെയ്യാൻ സാധിക്കും. അവയവദാനം മൂലം ഒരാളാൽ കുറഞ്ഞത് 8 പേർക്കെങ്കിലും ഗുണം ചെയ്യുമ്പോൾ നമ്മുടെ കണ്ണുകൾ 50 പേർക്ക് വരെ ഗുണം ചെയ്യാം. കണ്ണിലെ കോശങ്ങള്‍ 50 പേർക്ക് വരെ പകുത്തു നൽകാൻ സാധിക്കും, ടിഷ്യൂ സംബന്ധമായ കാഴ്ചാ വൈകല്യങ്ങളുള്ള നിരവധിപേർക്ക് ഒരാളുടെ കണ്ണുകൾ മൂലം കാഴ്ച ലഭിക്കും. അതായത് നമ്മൾ ഓരോരുത്തരാലും ഒരുപക്ഷേ 58 പേർക്ക് വരെ പുതുജീവൻ നൽകാൻ നമുക്ക് സാധിക്കും.

വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും മനുഷ്യന്‍റെ കാരുണ്യം കൂടെ ചേര്‍ത്തു വച്ചു മാത്രമേ അവയവം മാറ്റിവയ്ക്കല്‍ സാധ്യമാവുകയുള്ളൂ. ഇതിന് ദാനമായി ലഭിച്ച അവയവം വേണം. സഹജീവികളോടുള്ള കരുണ മനുഷ്യന്‍ ഈ രീതിയില്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവയവ മാറ്റം നടക്കുകയുള്ളൂ.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here