ദില്ലി മെല്ലെ ശുദ്ധമാകുന്നു

0
delhi,air,climate

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപോർട്ടുകൾ. വ്യാഴാഴ്ച (ഫെബ്രുവരി 4)നേരിയ മഴയും ശക്തമായ കാറ്റും കാരണം ഇന്നലെ (ഫെബ്രുവരി 5) തലസ്ഥാന നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടതിനാൽ ദില്ലി നിവാസികൾക്ക് ആശ്വാസമായി.

ദില്ലിയിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 133 എന്ന നിലയിലാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഇത് 316 ആയിരുന്നു.സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (സഫാർ) അനുസരിച്ച്, പടിഞ്ഞാറൻ കാലാവസ്ഥയുടെ സ്വാധീനവും ശക്തമായ കാറ്റും കാരണം ഒറ്റപ്പെട്ട മഴയുടെ ഫലമായിട്ടാണ് ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടത് എന്നാണ് നിഗമനം.