ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

നിറം നല്‍കിയ മുടി ആരുടെ രൂപത്തിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവരും. ബര്‍ഗണ്ടി, തവിട്ട്, ചുവപ്പ് അല്ലെങ്കില്‍ പിങ്ക്, അല്ലെങ്കില്‍ ഒരു സാധാരണ ടച്ച്‌ അപ്പ്, മുടിയ്ക്ക് നിറം നല്‍കുന്നത് പുതുമയേറിയതാണ്, അത് നിങ്ങളുടെ മുഖത്തിന് പ്രകാശം നല്‍കും.

നിറം അല്ലെങ്കില്‍ ഡൈ ചെയ്ത ആയ മുടി കാണാന്‍ മനോഹരമാണ്,, എന്നാല്‍ ഏത് തരത്തിലുള്ള രാസവസ്തുവിന്‍റെ ഉപയോഗവും മുടിയുടെ ഘടനയെ മാറ്റി അതിന് ദോഷം ചെയ്യുമെന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും, മുടിയുടെ കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തുന്നത് ദോഷഫലങ്ങള്‍ കുറച്ച്‌ ആരോഗ്യമുള്ള മുടി ഉറപ്പാക്കും.

നിറമുള്ള മുടി സംരക്ഷിക്കാനുള്ള ഏറ്റവും മികച്ച മൂന്ന് വഴികള്‍ ;

  1. ശരിയായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക

നിറം ചെയ്ത മുടി കേടുപാടുകള്‍ക്ക് സാധ്യതയുള്ളതും വളരെ ലോലവും ആണ്. നിങ്ങളുടെ മുടിയുടെ മനോഹരമായ നിറം നീണ്ടുനില്‍ക്കുകയും മുടി ആരോഗ്യമുള്ളതായി നിലനില്‍ക്കുകയും ചെയ്യുന്നത് ഉറപ്പുവരുത്താന്‍, ശരിയായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത് നിര്‍ണ്ണായകമാണ്.

പാരാബെന്‍, ഡൈ എന്നിവ ഇല്ലാത്ത, നൈസര്‍ഗ്ഗിക ചേരുവകള്‍ അടങ്ങിയ ഷാംപൂ, നിറമുള്ള മുടിയ്ക്ക് അനുയോജ്യമാണ്. ഒരു വീര്യമേറിയ ഷാംപൂ മുടിയിലെ പ്രകൃതിദത്ത ഓയിലുകള്‍ , മാത്രമല്ല, നിറവും നീക്കം ചെയ്യും. മൃദുവായ, പ്രകൃതിദത്ത ഷാംപൂ കൊണ്ട് മുടി സൗമ്യമായി കഴുകുക. തുടര്‍ന്ന് സ്വാഭാവിക ചേരുവകള്‍ അടങ്ങിയ ഒരു കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഈര്‍പ്പത്തെ ഉള്ളില്‍ തന്നെ നിലനിര്‍ത്താനും. മുടി ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും. ജിന്‍സെങ്ങ് ഉള്‍ക്കൊള്ളുന്ന ഒരു ഉത്പന്നത്തിനായി തിരയുക, ഇത് നിങ്ങളുടെ തലയോട്ടിയെ വിഷമുക്തമാക്കുകായും പോഷണം നല്‍കുകയും ചെയ്യും.

  1. കണ്ടീഷനിംഗ് നിര്‍ബന്ധമായും ചെയ്യുക

ആഴത്തിലുള്ള കണ്ടീഷനിംഗ് മുടിയ്ക്ക് മിനുസവും തിളക്കവും തിരിച്ചുനല്‍കുന്നു. വീട്ടില്‍ ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള ചികിത്സകളിലൊന്ന് ഒരു ഓയില്‍ മസാജ് ആണ്. വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍ എടുത്ത് അല്‍പം ചൂടാക്കി, മുടിയുടെ വേര് മുതല്‍ അറ്റം വരെ മസാജ് ചെയ്യുക, കുറഞ്ഞത് ഒരു മണിക്കൂര്‍ നേരം വെയ്ക്കുക. തുടര്‍ന്ന് ഷാമ്പൂ കൊണ്ട് കഴുകിയാല്‍ വ്യത്യാസം കാണാം! നിങ്ങളുടെ നിറം ചെയ്ത മുടി ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ ഇത് പതിവായി ചെയ്യുക.

തൈര്, അവോക്കാഡോ, തേന്‍, മുട്ട, വാഴപ്പഴം എന്നിവയാണ് വീട്ടില്‍ വെച്ച്‌ ചെയ്യാവുന്ന മറ്റ് ലളിതമായ ചികിത്സകള്‍. ഇവ ഓരോന്നും മുടി സംരക്ഷിക്കുന്നതില്‍ വളരെ ഫലവത്താണ്.

വീട്ടില്‍ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഹെയര്‍ മാസ്ക് ഇതാ:

ഒരു പകുതി പഴം

1 ടീസ്പൂണ്‍ ഒലിവ് ഓയില്‍

1 ടീസ്പൂണ്‍ തേന്‍

ഈ ചേരുവകള്‍ മിക്സ് ചെയ്യുക അല്ലെങ്കില്‍ ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക, മുടിയിൽ മുഴുവന്‍ പുരട്ടുക. ഏകദേശം 30 മിനുട്ട് കഴിഞ്ഞ് സൗമ്യമായ ഷാംപൂ ഉപയോഗിച്ച്‌ കഴുകുക. വേപ്പും ജിന്‍സെങ്ങ് അടങ്ങുന്ന ഷാംപൂ തിരഞ്ഞെടുക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.

DIY ചികിത്സകള്‍ നിങ്ങള്‍ക്ക് പറ്റില്ല എങ്കില്‍ നിറമുള്ള മുടിയ്ക്ക് പ്രത്യേകമായുള്ള ഹെയര്‍ മാസ്ക് വാങ്ങാന്‍ കിട്ടും.

കുറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ചികിത്സ ചെയ്യുക.

  1. ചൂട് ഒഴിവാക്കുക

ചൂട് ഉപയോഗിക്കുന്ന സ്റ്റൈലിംഗ് ടൂളുകള്‍ പതിവായി പ്രയോഗിച്ചാല്‍ മുടിക്ക് ദോഷം ചെയ്യും. നിറമുള്ള മുടിയില്‍ അത് ചെയ്താല്‍, ദോഷഫലങ്ങളും വര്‍ധിക്കും. നിങ്ങളുടെ മുടി നിറം ചെയ്ത ശേഷം, ബ്ലോ ഡ്രൈ ചെയ്യുന്നതിന് പകരം, കൂടുതല്‍ തവണ അതിനെ സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കുക. ഒരു കെര്‍ളിംഗ് ടോങ്ങിനു പകരം മുടി പിരിച്ചിടുക വഴി ചൂട് ആവശ്യമില്ലാത്ത ചുരുളുകള്‍ ഉണ്ടാക്കുക.. കഠിനമായ ചൂടുള്ള ഉപകരണങ്ങള്‍ ആവശ്യമില്ലാത്ത ഹെയര്‍ സ്റ്റൈലുകള്‍ പതിവാക്കുക. നിങ്ങളുടെ മുടി നിറം ചെയ്തതാണെങ്കില്‍ ചൂട് ഉപയോഗിച്ചുള്ള സ്റ്റൈലിംഗില്‍ നിന്നും പൂര്‍ണ്ണമായി മാറി നില്‍ക്കുന്നത് മുടിയ്ക്കുണ്ടാകുന്ന ദോഷഫലങ്ങള്‍ ഗണ്യമായി കുറയ്ക്കും.

നിറമുള്ള മുടിയുടെ സംരക്ഷണം എന്നത് ഒരു പ്രതിബദ്ധതയാണ്. നിങ്ങള്‍ ഈ പ്രക്രിയ ആരംഭിക്കുകയാണെങ്കില്‍, ആരോഗ്യത്തോടെയുള്ള മുടി ഉറപ്പുവരുത്താന്‍ അല്‍പ്പം കൂടി സമയവും പരിശ്രമവും മുടിയ്ക്ക് നല്‍കുക. മനോഹരമായ മുടി ഒരു യാത്രയാണ്, ഈ യാത്രയില്‍ നിങ്ങള്‍ ശരിയായ ഉല്‍പന്നങ്ങള്‍, അതായത് സൗമ്യവും സ്വാഭാവികവുമായവ മാത്രം ഉപയോഗിക്കുന്നത് ഉറപ്പാക്കിയാല്‍ ലക്ഷ്യം എളുപ്പമായിരിക്കും.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here