തളർന്നു നിലംപരിശായ ദൈവങ്ങൾ – അതിലും പരാജിതനായ മനുഷ്യൻ

0
Text Courtesy: Anish CK
Text Courtesy: Anish CK

സംഗീതവും നൃത്തവും കാല ദേശങ്ങൾക്ക് അതീതമായി എന്നും എവിടെയും മലയാളിയുടെ സിരകളിൽ ഒഴുകുന്ന ഒന്നാണ്. ആംസ്റ്റർഡാമിൽ നിന്നു ഉള്ള ഒരുപറ്റം മലയാളി കലാകാരന്മാർ ചേർന്ന് രൂപീകരിച്ച  B OR N’2B എന്നകൂട്ടായ്മയിലൂടെ ഉടലെടുത്ത ” ദി ഗോഡ്സ് ഹാവ് ഫോളൻ ” എന്ന ഈ സംഗീത – നൃത്തആവിഷ്ക്കാരം വൈറൽആകുകയാണ്. യശഃശരീരനായ ശ്രീ. M. G. രാധാകൃഷ്ണൻ സംഗീതം നൽകി, ശ്രീ. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കു ,കേരളത്തിന്റെ പ്രിയ ഗായകൻ M. G. ശ്രീ കുമാറിന്റെ ശബ്ദത്തിലൂടെ പതിറ്റാണ്ടുകൾ ആയി , ദേവാസുരം എന്ന മോഹൻലാൽ സിനിമയിലൂടെ മലയാളിയുടെ ആത്മാവിനെ സ്വരലയത്തിൽഎത്തിച്ചേർന്ന രണ്ടു ഗാനങ്ങൾ ആണ് പിന്നണിയിൽ ….”മാപ്പു നൽകു മഹാമതേ ” , “വന്ദേ മുകുന്ദ ഹരേ” എന്നീ ഈരടികളാൽ അവർ ഈ കലാ ശില്പത്തിന് ഒരു പുതിയ ദൃശ്യമാനം നൽകി..

ശ്രീ അരുൺ വീരകുമാറിന്റെ രൂപ കല്പനയിൽ, അദ്ദേഹം തന്നെ ദൃശ്യ ഭാഷ രചിച്ചു രംഗസന്നിവേശം ചെയ്തതാണീ ദൃശ്യവിസ്മയം.. മനുഷ്യമനസ്സിന്റെ ചാഞ്ചാട്ടങ്ങളെയും, വികാരവിക്ഷോഭങ്ങളെയുംഭാരതീയ ശാസ്ത്രീയ നൃത്തത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചത് ശ്രീമതി. അശ്വതി അരുൺ ആണ്.. ഈകലാ രൂപത്തിന്റെ പിന്നിലെ ആശയവും , സമകാലിക ചിന്തയും ആദ്യമേ ഉദിച്ചത് ഈ നൃത്തോപാസകയുടെ മനസ്സിലാണ്. കൂടാതെ സനീഷ് , ജിയോ ജോയി, ദിവ്യെഷ് നായർ , സുജോജോസെഫ് , നോബി തര്യൻഎന്നിവർ അടങ്ങുന്ന കഴിവുറ്റ കലാകാരന്മാർ ചേർന്ന് ഈ കലാരൂപത്തെ അതി മഹനീയമാക്കി..കൊറോണ മഹാമാരിലോകമെമ്പാടും ആഞ്ഞടിക്കുമ്പോൾ പ്രകൃതിയെ ചൂഷണം ചെയ്തുതച്ചുടച്ച ഒരുമാനസികാവസ്ഥയുടെ അനുതപിക്കുന്ന രോദനമായും ഇതിനെ നമുക്ക് വിലയിരുത്താം … താഴെ കാണുന്ന ലിങ്കിൽ പ്രേക്ഷകർക്ക് ഈ സംഗീത – നൃത്തആവിഷ്ക്കാരം ആസ്വദിക്കാം ….