Monday, July 1, 2024
spot_img

കുവൈറ്റ് തീപിടിത്തം; മരിച്ച ഇന്ത്യക്കാരനെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു; മൃതദേഹം ഉടൻ നാട്ടിലേക്ക് അയക്കും

മംഗഫ്: കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ജീവനക്കാരിൽ തിരിച്ചറിയാതിരുന്ന ഒരു മൃതദേഹം ബീഹാർ സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. ബീഹാർ ദർബംഗ സ്വദേശിയായ കലുക്ക (32) യുടേതാണ്
മൃതദേഹം. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഡിഎൻഎ പരിശോധനയുടെ നടപടികൾക്ക് വേണ്ടി സഹോദരൻ ഷാരൂഖ് ഖാനെ കഴിഞ്ഞ ദിവസം എൻബിടിസി അധികൃതർ കുവൈറ്റിലെത്തിച്ചിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി എൻബിടിസിയിൽ ജീവനക്കാരനായിരുന്നു കലുക്ക. നിലവിൽ എൻബിടിസി ഹൈവേ സെൻറ്ററിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്കയക്കുമെന്ന് എൻബിടിസി എച്ച് ആർ & അഡ്മിൻ കോർപ്പറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി പട്‌നയിലേക്ക് മൃതദേഹം എത്തിക്കും. കലുക്കയുടെ സഹോദരനും ഇതേ വിമാനത്തിൽ മൃതദേഹത്തെ അനുഗമിക്കും. ഇതിനുളള സൗകര്യങ്ങളും ഏർപ്പെടുത്തിയതായി എൻബിടിസി അറിയിച്ചു.

Related Articles

Latest Articles