Friday, March 29, 2024
spot_img

വാട്സാപ്പും ഫേസ്ബുക്കും നാളെ മുതൽ പോലീസ് നിരീക്ഷിക്കും,എല്ലാ മെസ്സേജും കാണും?? സത്യം ഇതാണ്

ഫെബ്രുവരി മൂന്നാംതീയതി മുതൽ വാട്സാപ്പിനും വാട്സാപ് കോളിനും പുതിയ നിയമങ്ങള്‍ നടപ്പാകുന്നതായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചാരണം. മെസേജുകള്‍ സർക്കാർ നിരീക്ഷിക്കുന്നതായും കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതായും പ്രചാരണത്തില്‍ പറയുന്നു. വാട്സാപ് മാത്രമല്ല, ഫെയ്സ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണെന്നും പ്രചാരണമുണ്ട്.പ്രധാനമായും വാട്സാപ്പിലൂടെയാണ് ഇവ പ്രചരിക്കുന്നത്.എന്നാൽ ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും കേരള പൊലീസ് അറിയിച്ചു.പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ കീഴിലുള്ള വസ്‌തുതാ പരിശോധനാ വിഭാഗമായ പിഐബി ഫാക്‌ട് ചെക് ജനുവരി 29ന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

കേരള പൊലീസിന്റെ അറിയിപ്പ്:  നാളെ(3 -2 -2021,ബുധൻ) മുതൽ വാട്സാപ്പിനും വാട്സാപ് കോളിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസേജ് സർക്കാർ കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും എന്ന രീതിയിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വാർത്ത ശരിയാണോ എന്ന് ചോദിച്ച് നിരവധി പേർ ഈ പേജിലേക്ക് മെസേജ് അയയ്ക്കുന്നുണ്ട്. വാർത്ത വ്യാജമാണെന്ന് കേന്ദ്ര സർക്കാരിന്റെ ഫാക്ട് ചെക് വിഭാഗമായ പിഐബി ഫാക്‌ട് ചെക് നേരത്തെ തന്നെ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles