ആഴക്കടല്‍ മത്സ്യബന്ധന കരാർ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

0

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കള്ളം പിടിക്കപ്പെട്ടപ്പോള്‍ ഒഴിഞ്ഞുമാറാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. അഴിമതി നടത്താനുള്ള ശ്രമമായിരുന്നു, അറിഞ്ഞില്ല എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും അദേഹം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കുറ്റവാളികളെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും എല്ലാം പുറത്തു കൊണ്ടുവരുന്ന അന്വേഷണം ആണ് വേണ്ടത്. ജുഡീഷ്യല്‍ അന്വേഷണം കോണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമേ സാധിക്കൂകയുള്ളുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞെന്നും ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടക്കുകായണെന്നും അദേഹം പറഞ്ഞു.അതേസമയം ശോഭ സുരേന്ദ്രന്റെ എന്‍ഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരാമര്‍ശം മുരളീധരന്‍ തള്ളി .ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ശക്തികളില്‍ ഒന്നാണ് മുസ്ലീം ലീഗ്. അങ്ങനെയുള്ള പാര്‍ട്ടിയെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്താന്‍ ആവില്ല. അതു സംബന്ധിച്ച പ്രചാരണം പ്രസംഗത്തിലെ പരാമര്‍ശം അടര്‍ത്തിമാറ്റിയതിനാല്‍ സംഭവിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.