കോട്ടയം :മള്ളിയൂർ ക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിന് കൊടിയേറി. എട്ടു ദിവസത്തെ ഉത്സവത്തിന് മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റ് ചടങ്ങുകളോടെ തുടക്കമായി

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ക്ഷേത്ര മേൽശാന്തിമാരായ ശിവകുമാർ പട്ടേരി, ശങ്കരൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ.

കൊടിയേറ്റിനോട് അനുബന്ധിച്ച് കൊടിമരച്ചുവട്ടിൽ കീഴൂർ അനിൽ കുറുപ്പിന്റെ പഞ്ചവാദ്യവും നടന്നു.

സെപ്റ്റംബർ രണ്ടാം തീയതി തിങ്കളാഴ്ചയാണ് വിനായക ചതുർത്ഥി .10008 തേങ്ങ കൊണ്ടുള്ള മഹാഗണപതിഹോമം , ഗജപൂജ എന്നിവയും അന്നേ ദിവസം നടക്കും .

LEAVE A REPLY

Please enter your comment!
Please enter your name here