Friday, March 29, 2024
spot_img

ബിനാമി പേരിലെ അനധികൃത സ്വത്ത് സമ്പാദനം; വി എസ്. ശിവകുമാർ എം എൽ എക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രിയും നിലവിൽ തിരുവനന്തപുരം സെൻട്രൽ എംഎൽഎയുമായ വി എസ്. ശിവകുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. എം എൽ എയ്‌ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ നേരത്തെ ഗവർണർ അനുമതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ അഭ്യന്തരസെക്രട്ടറി അന്വേഷണത്തിന് ഉത്തരവിറക്കിയത്.

വിഎസ് ശിവകുമാറിനെതിരെ നേരത്തെ മുതൽ അനധികൃത സ്വത്ത് സമ്പാദനത്തിൻറെ പേരിൽ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകൾ നടത്തിയതും ബിനാമി പേരിൽ സ്വത്തുകൾ വാങ്ങികൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവുകുമാറിനെതിരെ ഉയർന്നിരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ശിവകുമാറിനെതിരായ അന്വേഷണം കോൺഗ്രസിന് തലവേദനയാകും. മുൻ പൊതുമരാമത്ത് മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ ഇബ്രാഹിം കുഞ്ഞ് ഇപ്പോൾ പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. ഇബ്രാഹിം കുഞ്ഞ് യുഡിഎഫിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് വിഎസ് ശിവകുമാറും സമാന സ്വഭാവമുള്ള വിജിലൻസ് കേസിൽപ്പെടുന്നത്.

Related Articles

Latest Articles