തൃശൂര്‍: സി പി എം കൗണ്‍സിലര്‍ പ്രതിയായ വടക്കാഞ്ചേരി പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും ആരോപണത്തിന് തെളിവില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വിശദീകരണം.

2016ലാണ് താന്‍ പീഡനത്തിനിരയായ വിവരം യുവതി പുറത്തുപറയുന്നത്. ബിനീഷ്,ജയന്തന്‍,ജിനേഷ്, ഷിബു എന്നിവരായിരുന്നു കേസിലെ പ്രതികള്‍. വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറാണ് ജയന്തന്‍. ജനീഷ് ,ഷിബു എന്നിവര്‍ ജയന്തന്‍റെ സഹോദരന്‍മാരാണ്.

തൃശൂരില്‍ വച്ചാണ് പീഡനം നടന്നത്. വീഡിയോ എടുത്തതിനാലാണ് പുറത്ത് പറയാതെ ഇരുന്നതെന്ന് യുവതി പറഞ്ഞിരുന്നു. പിന്നീട് കേസ് കൊടുത്തെങ്കിലും ഭീഷണിയെ തുടര്‍ന്ന് അത് പിന്‍വലിച്ചു. വീണ്ടും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കേസ് കൊടുത്തതെന്ന് യുവതി പറഞ്ഞിരുന്നു.
[5:09 PM, 9/16/2019] Rajeesh Koodali: ടെക്സ്റ്റ്
[5:10 PM, 9/16/2019] Rajeesh Koodali: പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേൽശാന്തി

ഗുരുവായൂര്‍: പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. നേരത്തെ 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേല്‍ശാന്തിയായിരുന്നു.

നേരത്തെ രണ്ടു തവണ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകനാണ് സുമേഷ്. ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസമാണ് മേല്‍ശാന്തിയുടെ കാലാവധി. മേല്‍ശാന്തി സ്ഥാനത്തേക്ക് ഇത്തവണ 59 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 50 പേര്‍ കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടി. ഈ അമ്പതു പേരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ സുമേഷ് നമ്പൂതിരി മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here