Saturday, April 27, 2024
spot_img

ആശങ്ക അകലാതെ തലസ്ഥാനം; കൂടുതല്‍ പൊലീസുകാര്‍ക്കും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ്. ഇന്ന് 20 പോലീസുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം നഗരത്തിലെ 14 പോലീസുകാര്‍ക്കും തുമ്പ സ്റ്റേഷനിലെ ആറു പോലീസുകാര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ തുമ്പ സ്‌റ്റേഷനിലെ മാത്രം രോഗബാധിതരുടെ എണ്ണം 17 ആയി.

തിരുവനന്തപുരത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. ഇതില്‍ ഏറ്റവും ആശങ്ക പോലീസുകാര്‍ക്ക് കോവിഡ് ബാധ കൂടുതലായി ഉണ്ടാകുന്നു എന്നതാണ്..

അതേസമയം കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും.

Related Articles

Latest Articles