തിരുവനന്തപുരം: കമ്മ്യുണിസ്റ്റുകാരുടെ ഹിന്ദി വിരുദ്ധ പ്രചരണത്തിനെ പരിഹസിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. ഹിന്ദി ഭാഷാദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചുള്ള ദേശവിരുദ്ധ ശക്തികളുടെ പ്രചരണത്തെ കളിയാക്കികൊണ്ടുള്ളതാണ് സെന്‍കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മലയാള ഭാഷാ സ്‌നേഹം മൂത്ത് നില്‍ക്കുന്ന സുഡാപ്പികള്‍ ആദ്യം ചെയ്യേണ്ടത് ഭാഷാ പിതാവിന്റെ പ്രതിമ തുഞ്ചന്‍ പറമ്പില്‍ സ്ഥാപിക്കുകയാണെന്നും അത് നടപ്പിലാക്കുന്നതിലാകണം സഖാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും ടി.പി സെന്‍കുമാര്‍ പരിഹസിച്ചു. ഇത് രണ്ടും നടപ്പിലാക്കാന്‍ ഈ രണ്ടു കൂട്ടരും മുന്നോട്ട് വരാത്തിടത്തോളം കാലം ഇരുവര്‍ക്കും ഹിന്ദിയെ പറ്റി സംസാരിക്കാന്‍ ധാര്‍മ്മികമായി യാതൊരു അവകാശവും ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്ക് ഭാരതത്തെ ഏകീകരിക്കാനാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശിയ പ്രസിഡന്‍റുമായ അമിത് ഷാ സെപ്റ്റംബര്‍ 14ന ഹിന്ദി ദിനാചരണത്തില്‍ പറഞ്ഞു. വിവിധ ഭാഷകളുള്ള രാജ്യമാണ് ഭാരതം, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സ്വത്വത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന്, ഒരു ഭാഷയ്ക്ക് രാജ്യത്തെ ഏകീകരിക്കാന്‍ കഴിയുമെങ്കില്‍, അത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദി ഭാഷയാണെന്ന് അമിത് ഷാ പറഞ്ഞു.

ദേവനാഗ്രി ലിപിയില്‍ എഴുതപെട്ടിട്ടുള്ള ഹിന്ദി രാജ്യത്തെ പട്ടികപെടുത്തിയ 22 ഭാഷകളില്‍ ഒന്നാണ്. ഭാരതത്തിലെ 43 ശതമാനം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. എന്നാല്‍ ദേശീയ ഭാഷ എന്നോരു വികാരം ജനങ്ങള്‍ക്കിടയിലില്ല. ഹിന്ദി വ്യാപകമായി ഉപയോഗിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്‍മരോടും താന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും ഭാരതത്തിന്റെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ഭാഗം കൂടിയാണതെന്നും അമിത് ഷാ വ്യക്താമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here