കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് തോമസ് ചാണ്ടിയുടെ സഹോദരൻ; പ്രചരണം ആരംഭിച്ച് എന്‍.സി.പി.

Thomas Chandy's brother confirms his candidature in Kuttanad; N starts campaign. C. P.

0

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പിച്ച് തോമസ് കെ. തോമസ്. കുട്ടനാട് മുന്‍ എം.എല്‍.എ. തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്. എന്‍.സി.പി. സീറ്റുകളെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ തുടക്ക മുതലേ മണ്ഡലത്തില്‍ സജീവമാണ് തോമസ്.

തോമസ് ചാണ്ടിയുടെ മരണ ശേഷം നടക്കേണ്ടിയിരുന്ന ബൈ ഇലക്ഷനിലും ഉയര്‍ന്നുകേട്ട പേര് തോമസ് കെ. സോമസിന്റേതായിരുന്നു. എന്നാല്‍ കോവിഡ്മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു .

തിരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ പാലാ സീറ്റിനെ സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളില്‍ കുട്ടനാട് സീറ്റും ചര്‍ച്ചയായിരുന്നു. കുട്ടനാട് സീറ്റ് മാണി സി. കാപ്പന് വിട്ടുനല്‍കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും കാപ്പന്‍ സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസിലേക്കു പോയതോടെ വീണ്ടും കുട്ടനാട് മണ്ഡലത്തില്‍ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ വ്യക്തമായി.