ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തപസ്യ കലാസാഹിത്യവേദി മുളക്കുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുളക്കുഴ ഗന്ധർവമുറ്റത്ത് ഭഗവതീ ക്ഷേത്രത്തിൽ ഒൻപത് ദിവസങ്ങളിലായി നടത്തി വന്നിരുന്ന നവരാത്രി മഹോത്സവത്തിന്റെ സമാപന പരിപാടി മാന്യ വിഭാഗ് സഹസംഘചാലക് ശ്രീ. വി. എൻ. രാമചന്ദ്രൻ ദീപപ്രോജ്വലനം നടത്തി നിർവഹിച്ചു.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഭാരതത്തിന്റെ യശസ്സ് കഴിഞ്ഞ കുറെ വർഷങ്ങളായി ലോകോത്തരമായിക്കൊണ്ടിരിക്കുകയാണെന്നും അത് നിലനിർത്തേണ്ട ബാധ്യത നമുക്ക് എല്ലാവർക്കും ഉള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തപസ്യ ചെങ്ങന്നൂർ താലൂക്ക് ഉപാധ്യക്ഷൻ ശ്രീ. രാജീവ്‌ ചെറിയനാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ തപസ്യ സംസ്ഥാന സഹ സംഘടന കാര്യദർശി ശ്രീ. ശിവകുമാർ അമൃതകല ഉദ്ഘാടനം നിർവഹിച്ചു.

പൈതൃക ബോധരാഹിത്യം നാടിന് ആപത്താണെന്നും കലയും സംസ്കാരവും നാടിന്‍റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ശിവകുമാര്‍ അമൃതകല പറഞ്ഞു. തപസ്യ ആലപ്പുഴ ജില്ലാ വർക്കിംഗ്‌ പ്രസിഡന്‍റ് ഡോ. കെ. നിഷികാന്ത് സമാപനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരതത്തെ ഏകോപിപ്പിക്കുന്നതിൽ കലകൾക്ക് വലിയ പങ്കുണ്ടെന്നും ജില്ലയിൽ തന്നെ 51 സമിതികളുടെ വിപുലീകരണത്തോടെ തപസ്യയ്ക്ക് ഈ ലക്ഷ്യം സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താലൂക്ക് ഉപാധ്യക്ഷൻ സജീന്ദ്രബാബു,താലൂക്ക് ഉപാധ്യക്ഷയും കൗണ്‍സിലറുമായ ശ്രീദേവി ബാലകൃഷ്ണന്‍,ജില്ലാ ഉപാധ്യക്ഷ ബിന്ദു വിനയകുമാർ, , താലൂക്ക് രക്ഷാധികാരി ഉണ്ണികൃഷ്ണൻ നായർ, താലൂക്ക് സെക്രട്ടറിയും കവയിത്രിയുമായ കീർത്തി വിദ്യാസാഗർ,ജില്ലാ സംഘടന കാര്യദർശി അനുകൃഷ്ണൻ,താലൂക്ക് അധ്യക്ഷൻ ഗോപാലകൃഷ്ണപിള്ള, താലൂക്ക് രക്ഷാധികാരി ഉല്‍പലാക്ഷിയമ്മ, താലൂക്ക് സെക്രട്ടറി ദീപ. കെ. നായർ,താലൂക്ക് ഉപാധ്യക്ഷൻ എം. രാജഗോപാൽ എന്നിവർ സംസാരിച്ചു. തപസ്യ കലാകാരന്മാർ അവതരിപ്പിച്ച നൃത്തസന്ധ്യ വേദിയിൽ അരങ്ങേറി.

തുടർന്ന് ഗീതുമോഹൻ, വിപിൻ വിശ്വനാഥ്, പാർവതി രാജ്, ഷർമ്മിഷ്‌ഠ, അഞ്ജന വേണുഗോപാൽ, ആര്യ എം നായർ, പാർവതി,അരുണിമ, അനന്യ, പ്രവീണ എന്നിവരെ അനുമോദിച്ചു. തപസ്യയുടെ ഉപഹാരം വി.എൻ. രാമചന്ദ്രൻ, ശിവകുമാർ അമൃതകല എന്നിവർ അജു കൃഷ്ണൻ, എം. രാജഗോപാൽ എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here