Friday, April 19, 2024
spot_img

കൊവിഡ് രോഗികള്‍ക്ക് പ്രാണവായു ഒരുക്കി സുരേഷ് ഗോപി

തൃശൂര്‍: വാഹനാപകടത്തില്‍ മരിച്ച് പോയ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍ നല്‍കാനൊരുങ്ങി സുരേഷ് ഗോപി എംപി. മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന പ്രാണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവിടുത്തെ ഒരു വാര്‍ഡിലേക്ക് വേണ്ടുന്ന എല്ലാ ഓക്സിജന്‍ സംവിധാനങ്ങളും നല്‍കുന്നത്. എല്ലാ കിടക്കയിലേക്കും പൈപ്പു വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനമാണ് പ്രാണ.

64 കിടക്കകളില്‍ ആണ് ഈ സംവിധാനം ഏര്‍പ്പെടുത്തുക. 7.6 ലക്ഷം രൂപയാണു ചെലവ്. അപകടത്തില്‍ മരിച്ച മകള്‍ ലക്ഷ്മിയുടെ ഓര്‍മയ്ക്കായി രൂപവത്കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണിത് നല്‍കുന്നത്. അതേസമയം എംപി ഫണ്ട് അടക്കമുളള ഒരു ഫണ്ടും ഉപയോഗിക്കാതെയാണ് ഓക്‌സിജന്‍ സൗകര്യം സുരേഷ് ഗോപി ഒരുക്കുന്നത്. ഇനി ഒരു കോവിഡ് രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുതെന്ന ആഗ്രഹത്താലാണ് സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

Related Articles

Latest Articles