കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കാൻ മന്ത്രി പി ടി രാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന സമവായ ചര്‍ച്ച പരാജയം. ചര്‍ച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം തുടരും. ചര്‍ച്ചയില്‍ ചില വിഷയങ്ങളില്‍ ധാരണ ഉണ്ടായതായും എന്നാല്‍ കുറച്ച് കാര്യങ്ങളില്‍ തീരുമാനമെടുക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യം ഒരു മാറ്റവുമില്ലാതെ തുടരുമെന്ന് മുത്തൂറ്റ് സമര സമിതി വ്യക്തമാക്കി. ശമ്പള വർദ്ധനവടക്കമുള്ള കാര്യങ്ങളിൽ മാനേജ്മെന്‍റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ബോണസും പിടിച്ച് വെച്ച ശമ്പളവും നൽകാമെന്ന് കമ്പനി അധിക്യതർ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here