നടി ശ്രീവിദ്യ മണ്‍മറഞ്ഞിട്ട് 14 വര്‍ഷം; ഓര്‍മകള്‍ പങ്കുവച്ച് നടൻ കൃഷ്ണകുമാർ

0

മലയാളികളുടെ പ്രിയ നടി ശ്രീവിദ്യ മണ്‍മറഞ്ഞിട്ട് 14 വര്‍ഷം. എക്കാലത്തേയും മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശ്രീവിദ്യ. നായികയായും അമ്മയായും തിളങ്ങിയ താരം ഇന്നും പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നുണ്ട്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂര്‍വ്വ പ്രതിഭയായിരുന്നു. 2006 ഒക്ടോബര്‍ 19നാണ് ശ്രീവിദ്യ മരണമടഞ്ഞത്. എങ്കിലും നൂറുകണക്കിന് സിനിമകളിലൂടെ ശ്രീവിദ്യ ഇന്നും പ്രേക്ഷകഹൃദയത്തില്‍ ജീവിക്കുന്നു. 40 വര്‍ഷത്തോളം സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്നു ശ്രീവിദ്യാമ്മ. 53ാം വയസിലാണ് ഈ ലോകത്ത് നിന്നും ആ അതുല്യപ്രതിഭ വിട പറഞ്ഞത്.

ഇപ്പോഴിതാ ശ്രീവിദ്യയുമായുള്ള ആത്മബന്ധത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ കൃഷ്ണകുമാർ. വർഷങ്ങൾക്ക് മുമ്പ് ശ്രീവിദ്യയ്ക്ക് ഒപ്പം കുടുംബസമേതം എടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാർ ഓർമകൾ കുറിക്കുന്നത്. മക്കളിൽ ഏറ്റവും കൂടുതൽ ഇഷ്ടം ഇഷാനിയെ ആയിരുന്നു. ശ്രീവിദ്യയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായാണ് തോന്നിയത്. ചിലർ അങ്ങിനെ ആണ്‌. അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകുമെന്നും കൃഷ്ണകുമാർ കുറിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here