ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

കോഴിക്കോട്: മറ്റ് മതസ്ഥരുടെ ഒാണം,​ ക്രിസ്മസ് ആഘോഷങ്ങളിൽ മുസ്ലിങ്ങൾ പങ്കെടുക്കരുതെന്ന് മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി. ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ല. ഇതിനെയൊക്കെ തന്ത്രപരമായ രീതിയിൽ സമീപിക്കണമെന്നും സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സിംസാറുൽ ഹഖ് ഹുദവിയുടെ വിഷലിപ്ത പരാമർശം.

ഒാണസദ്യ നടന്നിടത്ത് നമ്മൾ എത്തിപ്പെട്ടാൽ അവിടെ നിന്ന് ഭക്ഷണം കഴിക്കരുത്. ഒരു മിഠായി വാങ്ങി വായിലിട്ട് സദ്യ കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുക. ചോദിച്ചാൽ ഇപ്പോൾ കഴിച്ചിട്ടേ ഉള്ളൂ മധുരം കഴിക്കാൻ വയ്യ എന്ന് പറയുക. എന്നാൽ മിഠായിയുടെ കാര്യത്തിൽ ഒരിക്കലും കള്ളം പറയരുതെന്നും ഇസ്ലാം മതപ്രഭാഷകൻ വ്യക്തമാക്കി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here