ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷുക്കൂര്‍ വധക്കേസിലെ കുറ്റപത്രത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പി ജയരാജനെയും ടി വി രാജേഷിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് സിപിഎമ്മിന് തലവേദനയായിരിക്കുകയാണ്. പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി രണ്ടാഴ്ച മുമ്പാണ് സിബിഐ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടി വി രാജേഷ് എംഎല്‍എക്കെതിരെ ഗൂഡാലോചനക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും വ്യക്തമായ പങ്കുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here