ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തിരുവനന്തപുരം: ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കവെ പാക്കിസ്ഥാന്‍ ജീവനക്കാരുമായി വിദേശ ചരക്കു കപ്പല്‍ വിഴിഞ്ഞം തീരം വഴി കടന്ന് പോയതായി റിപ്പോര്‍ട്ട് ഗുജറാത്തില്‍ ഉപേക്ഷിക്കപ്പെട്ട പാക് ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ആരാജ്യത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ ഒരു ദക്ഷിണേന്ത്യന്‍ നഗരത്തെ ആയിരിക്കും ലക്ഷ്യമിടുന്നത് എന്ന സൈന്യത്തിന്റെ മുന്നറിയിപ്പ് വന്നത്. പനാമ സര്‍ക്കാരിന്റെ അരിയാനഭ എന്ന കപ്പലാണ് വിഴിഞ്ഞം തീരത്തിന് 60 കിലോമീറ്റര്‍ അകലെ കടന്ന് പോയത്.

വിഴിഞ്ഞം തീരം വഴി കടന്ന് പോയ കപ്പലിനെ കോസ്റ്റ് ഗാര്‍ഡ് ചെറുകപ്പലുകള്‍ രഹസ്യമായി പിന്തുടര്‍ന്നു നിരീക്ഷിച്ചു. കേരള അതിര്‍ത്തി പിന്നിട്ടുവെങ്കിലും വ്യോമസേനയുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ കപ്പലിനെ അതിസൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇതിനിടയില്‍ കപ്പലിന്റെ വിശദാശങ്ങള്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം തേടുന്നുണ്ട്. എപ്പോള്‍ എവിടെ നിന്ന് എങ്ങോട്ട് പോയി. ഏതൊക്കെ തീരങ്ങളില്‍ അടുത്തു തുടങ്ങിയ വിവരങ്ങളാണ് കേന്ദ്രം അന്വേഷിക്കുന്നത്.21 ജീവനക്കാരുള്ള കപ്പലില്‍ 20 പേരും പാക്കിസ്ഥാനികളാണെന്നു കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.

ഒരാള്‍ ഇത്യോപ്യയില്‍ നിന്നുള്ളയാള്‍. കെമിക്കല്‍ ടാങ്കര്‍ ആയ കപ്പല്‍ കറാച്ചി തുറമുഖത്തുനിന്നാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു കടന്നതെന്നതും കപ്പലിലുള്ളവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാന്‍ സ്വദേശികളെന്നതുമാണ് സംശയത്തിനിട നല്‍കിയത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here