Friday, April 26, 2024
spot_img

”കഷ്ടം തന്നെ പിണറായി… റിപ്പബ്ലിക്‌ ദിനത്തില്‍ ഒരു ത്രിവര്‍ണ പതാക പോലും ഉയര്‍ത്താനായില്ലാല്ലോ”; പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ശശി തരൂര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍. “കേരള സര്‍ക്കാരിന്‌ റിപ്പബ്ലിക്‌ ദിനത്തില്‍ ഒരു ത്രിവര്‍ണ പതാക പോലും ഉയര്‍ത്താനായില്ലാല്ലോ, കഷ്ടം” എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള തരൂരിന്റെ വിമര്‍ശനം. 2013ല്‍ തരൂര്‍ സ്ഥാപിച്ച തിരുവനന്തപുരത്തെ കനകക്കുന്ന്‌ കൊട്ടാരത്തിലെ ഉയരമുള്ള കൊടിമരത്തില്‍ ഇത്തവണ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നില്ല. ഇതാണ്‌ തരൂരിനെ ട്വിറ്ററില്‍ പിണറായി സര്‍ക്കാരിനെതിരെ ഇത്തരമൊരു ചോദ്യമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്‌. ചോദ്യത്തോടൊപ്പം കനകക്കുന്ന്‌ കൊട്ടാരത്തിലെ കൊടിമരത്തിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ നടന്നു. രാവിലെ 9ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ദേശീയ പതാക ഉയര്‍ത്തി. പിന്നീട്‌ ഗവര്‍ണര്‍ സേനാ വിഭാഗങ്ങളുടെ പരേഡ്‌ പരിശോധിച്ച്‌ അഭിവാദ്യം സ്വീകരിച്ചു. ഇത്തരത്തില്‍ ഓരോ ജില്ലകളിലും വിവിധ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ റിപ്പബ്ലിക്‌ ദിന പരിപാടികള്‍ നടന്നു. ശശി തരൂര്‍ എംപിയുടെ ട്വീറ്റ് ചുവടെ;

Related Articles

Latest Articles