തിരുവനന്തപുരം: നഗരത്തിലെ വിക്ടോറിയാ ജൂബിലി ടെർമിനൽ ഹാളിന്‍റെ പേരു മാറ്റി അയ്യങ്കാളിയുടെ പേരു നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്.ഹാള്‍ അടിമത്തത്തിന്‍റെ ചിഹ്നം ആണെന്നും അത് അയ്യങ്കാളിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യണമെന്നും ബിജെപി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അലക്‌സാണ്ട്രിനാ വിക്‌ടോറിയ നമ്മുടെ ആരാണ്?. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ഇവര്‍ക്ക് തിരുവനന്തപുരത്ത് ഒരു സ്മാരകം ഒരുക്കേണ്ട ബാധ്യത നമുക്കുണ്ടോ?. വിക്ടോറിയ മഹാറാണി കിരീട ധാരണം ചെയ്തതിന്റെ അന്‍പതാം വാര്‍ഷികത്തിന്റെ തിരുശേഷിപ്പ് എന്തിന് നാം ചുമക്കണമെന്നും സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.

ബ്രിട്ടീഷ് രാജ്ഞിയായിരുന്ന അലക്സാണ്ട്രിനാ വിക്ടോറിയയുടെ പേരിലുള്ളതാണ് വി ജെ ടി ഹാള്‍. വീണ്ടുമൊരു അയ്യങ്കാളി ജയന്തി വരുമ്പോൾ അധ:സ്ഥിത വർഗ്ഗത്തിന്‍റെ രക്ഷകനായ അയ്യങ്കാളിക്ക് വേണ്ടി ക്യാന്പയിന്‍ തുടങ്ങിയിരിക്കുകയാണ് ബി ജെ പി.

ഇക്കാര്യം ഉന്നയിച്ചു കൊണ്ട് ബി.ജെ.പി എം.എൽ.എ ഒ രാജഗോപാൽ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.സൈബർ ലോകത്തും പ്രചരണം ശക്തമാക്കുകയാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here