ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

പത്തനംതിട്ട- ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് ഈ മണ്ഡലകാലം മുതൽ പ്രവർത്തനം ആരംഭിക്കും. ശബരി സർവീസ് എന്ന കമ്പനിയാണ് തീർത്ഥാടകർക്കായി ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നവരെ ശബരിമലയിൽ എത്തിക്കുന്നതാണ് ഈ സർവീസ്.

കാലടിയിൽ നിന്ന് നിലയ്ക്കലേക്കും തിരിച്ചുമാണ് സർവീസുകൾ. ഇതോടെ 35 മിനിട്ടു കൊണ്ട് കാലടി-നിലക്കൽ യാത്ര പൂർത്തിയാക്കാനാവും. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് സഹായമെന്ന നിലയിലാണ് സർവീസ്. നവംബർ 17 മുതലാണ് സർവീസ് ആരംഭിക്കുക.

നെടുമ്പാശേരിയിൽനിന്ന് 10 കിലോമീറ്റർ ദൂരത്തിലാണ് ഹെലിപ്പാഡ് സ്ഥാപിച്ചിരിക്കുന്നത്. ശബരിമല നെയ്യഭിഷേകം ഉൾപ്പടെ ദർശനത്തിനു വേണ്ട മറ്റു സഹായങ്ങളും കമ്പനി ചെയ്തു നൽകും. ഒരാൾക്ക് 29,500 രൂപയാണ് ടിക്കറ്റ് (അപ് ആൻഡ് ഡൗൺ) നിരക്ക്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here