ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

തൃശൂര്‍: ഓണനാളില്‍ തൃശൂരും കോഴിക്കോടുമുണ്ടായ വാഹനാപകടങ്ങളില്‍ നാല് മരണം. തൃശൂര്‍ കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്. ചൂണ്ടല്‍ സ്വദേശികളായ സഗേഷ്(20), അഭിജിത്ത് ( 20) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് പന്നിയങ്കരയില്‍ പുലര്‍ച്ചെ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവര്‍, ബേപ്പൂര്‍ സ്വദേശി ഷാഹിദ് ഖാന് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ നാലുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ രണ്ട് പേര്‍ വാഹനത്തില്‍ നിന്ന് തെറിച്ച് വീണുകയായിരുന്നു. ബാക്കിയുള്ളവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here