“അവന്‍ ഉറങ്ങട്ടെ, തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ദൃശ്യവിസ്മയം ആരും മറക്കില്ല”; ഹിറ്റ്മേക്കര്‍ കെ.വി ആനന്ദിനെ സ്മരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍; ചിത്രങ്ങള്‍ കാണാം

Priyadarshan Remembers Director VK Anand

0
Priyadarshan Remembers VK Anand
Priyadarshan Remembers VK Anand

മലയാളത്തിലെയും തമിഴിലെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ പ്രിയദർശൻ. ആനന്ദിന്റെ വിയോഗവാർത്ത അറിഞ്ഞ് താൻ ഞെട്ടിപ്പോയതായി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.’

‘കെ.വി ആനന്ദിന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. ഹൃദയം നിറഞ്ഞ അനുശോചനങ്ങൾ’ – പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതോടൊപ്പം തേന്മാവിന്‍ കൊമ്പത്ത് സിനിമയിലെ കെ.വി ആനന്ദിന്റെ പ്രവര്‍ത്തനമികവ് തെളിയിക്കുന്ന കുറെയധികം ഷോട്ടുകളും അദ്ദേഹം സോഷ്യല്‍മീ‍ഡിയയില്‍ പങ്കുവച്ചു.

Memories of my dear K.V. Anand

അവൻ ഉറങ്ങട്ടെ മലയാളത്തിന് തന്ന ദൃശ്യ സൗന്ദര്യങ്ങളോടൊപ്പം

Posted by Priyadarshan on Friday, 30 April 2021

പ്രിയദർശന്റെ ഈ കുറിപ്പിനു താഴെ നിരവധി പേരാണ് കെ.വി ആനന്ദിനെ അനുസ്മരിച്ച് രംഗത്ത് എത്തിയത്. തേന്മാവിൻ കൊമ്പത്ത് മറക്കാനാവാത്ത ദൃശ്യവിസ്മയം ആണെന്നും ആദരാഞ്ജലികളെന്നും ഒരാൾ കുറിച്ചു. ‘തേൻമാവിൻ കൊമ്പത്ത്’ എന്ന പ്രിയദർശൻ ചിത്രത്തിലൂടെ തന്നെയാണ് സ്വതന്ത്ര സംവിധായകനായി ആനന്ദ് അരങ്ങേറ്റം കുറിക്കുന്നത്. ആ ചിത്രത്തിലൂടെ ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും അദ്ദേഹം സ്വന്തമാക്കി. പ്രിയദർശൻ ചിത്രങ്ങളായ മിന്നാരം, ചന്ദ്രലേഖ എന്നിവയിലും കെ.വി ആനന്ദ് തന്നെ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. കാതൽ ദേശമാണ് കെ.വി ആനന്ദ് ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം. ഛായാഗ്രാഹകനായ പി.സി ശ്രീറാമിന്റെ സഹായിയായാണ് കരിയർ ആരംഭിച്ചത്. ദേവർ മകൻ, തിരുടാ തിരുടാ, അമരൻ, മീര, ഗോപുര വാസലിലേ തുടങ്ങിയ ചിത്രങ്ങളിൽ സഹ ഛായാഗ്രാഹകൻ ആയിട്ടായിരുന്നു അദ്ദേഹം സിനിമാരംഗത്ത് എത്തിയത്.

കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെ 2005ൽ അദ്ദേഹം സംവിധായകൻ ആയി. ഷാരുഖ് ഖാനും, ഐശ്വര്യ റായിയും ഒന്നിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി എന്നിങ്ങനെ ഹിന്ദിയിൽ നാലു സിനിമകൾക്ക് ഛായാഗ്രഹണം ചെയ്തു. അയൻ, കോ, മാട്രാൻ, കാവൻ, കാപ്പാൻ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ, സൂര്യ എന്നിവർ ഒന്നിച്ച കാപ്പാൻ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.