ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

നിലമ്പൂർ: ചുങ്കത്തറയില്‍ കെ എസ് ഇ ബി ഓവര്‍സിയറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് ഇ ബി ചുങ്കത്തറ സെക്ഷനിലെ ഓവർസിയർ കെ ആർ. ഹരി (48) യെ ആണ് വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കായംകുളം എംഎൽഎ യു പ്രതിഭയുടെ മുൻ ഭർത്താവാണ് ഹരി. തകഴി സ്വദേശിയാണ്. 2001 ഫെബ്രുവരിയിൽ വിവാഹിതരായ പ്രതിഭയും ഹരിയും കഴിഞ്ഞ വർഷം വിവാഹമോചനം നേടിയിരുന്നു. ഒരു മകനുണ്ട്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ കെ എസ് ഇ ബി ഓഫീസിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ക്വർട്ടേഴ്‌സിന് പുറത്ത് ഹരിയെ കാണാതായതോടെ അയൽവാസികൾ പോലീസിലും കെ എസ് ഇ ബി ഓഫീസിലും വിവരം അറിയിച്ചു. തുടർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here